അക്ഷരം മാസിക- October- 2017 by Aksharam Magazine FB Group (recommended ebook reader .TXT) 📖
- Author: Aksharam Magazine FB Group
Book online «അക്ഷരം മാസിക- October- 2017 by Aksharam Magazine FB Group (recommended ebook reader .TXT) 📖». Author Aksharam Magazine FB Group
എങ്കിലും വിളിച്ചുകൊണ്ടു ഉള്ള അന്വേഷണം ഒരു ആശ്വാസം ആയിരുന്നു.
അനിയത്തിമാർ കൂടെ അച്ഛന്റെ അസുഖം അന്വേഷണം തുടങ്ങി. അവരുടെ സമീപനം കൂടെ ആയപ്പോൾ കൂടുതൽ ആശ്വാസം നേടി തന്നു.
വീടിന്റെ ഓരോ ഭാഗങ്ങൾ ആയി വീണ്ടും പൊളിഞ്ഞു തുടങ്ങി. വീട് പ്രാരാബ്ദം കാരണം, അനിയത്തിമാരുടെ വിവാഹം കഴിച്ച ബാധ്യത ഒക്കെ കൂടെ ആയപ്പോൾ എല്ലാം മാറ്റിവെച്ചു.
ഇതിനിടയിൽ അച്ഛന്റെ അസുഖം കൂടുതൽ ആയി തുടങ്ങി.
ഒരു ദിവസം അത് സംഭവിച്ചു, എത്രയും പെട്ടെന്ന് പോവാനുള്ള ഏർപ്പാട് ചെയ്തു.
അച്ഛന്റെ മരണം എല്ലാവർക്കും വളരെഅധികം തളർച്ച അനുഭവപ്പെടുന്നു ഒന്നായിരുന്നു.
അനിയത്തിമാർ, അമ്മ, അനിയൻ എന്നിവരുടെ രോദനം എന്നിലും നിയത്രണം തെറ്റിച്ചു.
( എന്റെ ഒരു കൂടുകാരൻ അനുഭവിച്ച ജീവിതത്തിൽ നിന്നൊരു ഭാഗം )
ദേവദാസ്.Devadas Venooramanunni
അക്ഷരം മാസിക - September 2017-അതിനൂതനമായ ഡിജിറ്റൽ സാങ്കേതിക വിദ്യയെ ഉപയോഗപ്പെടുത്തി ജർമ്മൻ പ്രസിദ്ധീകരണ കമ്പനിയുടെ പിൻബലത്തോടെ സാഹിത്യ ലോകത്തിന്റെ നവ്യമായൊരു വാതായനം സഹൃദയർക്കായ് ഒരുക്കുന്ന അക്ഷരം ഡിജിറ്റൽ മാസിക മുഖപുസ്തകത്തിലെ മുഖ്യ എഴുത്തുകാരുടെ....കഥയും കവിതയും നിറഞ്ഞ നല്ലോരോണക്കാലം സമ്മാനിച്ചുകൊണ്ട് ...പ്രസിദ്ധീകരിച്ചിരിക്കുന്നു.തിരഞ്ഞെടുത്ത രചനകളാണ് ഈ ലക്കത്തിലുള്ളത്.ഈ ഓണത്തിന് മലയാളി സിനിമാ പ്രേക്ഷകർക്ക് ആഘോഷമാക്കാൻ നാല് ചിത്രങ്ങൾ ആണ് തീയറ്ററിൽ എത്തിയത് (Film Review). Press below link to read FREE....Chief Editor-Rajmohan
https://www.bookrix.com/book.html?bookID=zle3ff22b012f75_1503382890.9504640102#0,486,29358
കോരനും ചിരുതയും അപ്പം ചുട്ടേ
പാലപ്പം ചുട്ടേ, വെള്ളയപ്പംചുട്ടെ,ഏട്ടപ്പം ചുട്ടേ
അപ്പംവിളമ്പി, കോരന്ഒന്നു,
ചിരുതവിളമ്പി ,കോരന്ഒന്നു
അപ്പം വിളമ്പി കുഞ്ഞിന്‌ഒന്നു
ചിരുതവിളമ്പി കുഞ്ഞിന് ഒന്നു
അപ്പം വിളമ്പടി ,കോരൻപറഞ്ഞു
എവിടുന്നപ്പം ചിരുത മൊഴിഞ്ഞു!
ഏട്ടപ്പം ചുട്ടില്ലെടീ, കോരൻ ചോദിച്ചു
ചുട്ടല്ലോ ഏട്ടപ്പം ചിരുത മൊഴിഞ്ഞു
ഏട്ടപ്പം ചുട്ടപ്പം ഞാനപ്പം രണ്ടു
കുഞ്ഞപ്പം തിന്നപ്പം ഞാനപ്പം രണ്ടു,
താനപ്പം തിന്നപ്പം ഞാനപ്പം രണ്ടു,
എവിടെ അപ്പം എവിടെ, ചൊല്ല് കോരാ
അപ്പം എവിടെ?Drmaya Lekha
കാവ്യവഴിത്താര-കാവ്യഗീതം-പുസ്തകപ്രസിദ്ധീകരണം.
കാവ്യവഴിത്താര FB Group-കാവ്യഗീതം എന്ന പേരില്‍ ഒരു കവിതാ സമാഹാരം (Free Digital Book ) പ്രമുഖ ജ൪മ്മ൯ പ്രസിദ്ദീകരണ കംപനിയുടെ സഹകരത്തോടെ ഡിജിറ്റലായി പ്രസിദ്ധീകരിച്ചിരിക്കുന്നു.
എഡിറ്റോറിയല്‍ പാനല്‍ പരിശോധിച്ച രചനകള്‍ എഴുത്തുകാരില്‍ നിന്നും പണം വാങ്ങാതെ പ്രസിദ്ധീകരിക്കുന്ന സംരംഭമാണിത്. മലയാളികളുള്ളയിടത്തെല്ലാം ഈ പുസ്തകം സൗജന്യമായി എത്തിക്കുന്നതിന് എല്ലാ സാഹിത്യ സ്നേഹികളെയും ക്ഷണിക്കുന്നു.സാധാരണക്കാരിലേക്ക് മലയാള സാഹിത്യം നൂതനമായ ഡിജിറ്റലായ സാങ്കേതിക വിദ്യയുടെ സഹകരണത്തോടെ എത്തിക്കാനുള്ള ശ്രമങ്ങൾ.Press below link to read FREE...
https://www.bookrix.com/book.html?bookID=zle3ff22b012f75_1506416696.9107470512#0,558,17496
കുങ്കുമപ്പൂക്കടക്കാരീ-നാടക ഗാനങ്ങള്‍
കുങ്കുമപ്പൂക്കടക്കാരീ......
സന്ധ്യയിലാര്‍ക്കുനീ കൊണ്ടുവരുന്നതീ
ഗന്ധര്‍വ്വലോകത്തെപ്പൂക്കള്‍....?
രണ്ടുവിടര്‍ന്ന മിഴികളാലാരെ നീ
കണ്ടുമുട്ടാന്‍ കൊതിക്കുന്നു........?
[ കുങ്കുമ....]
വാടുന്നതിന്‍മുമ്പിവ സ്വീകരിക്കുവാന്‍
ഓടിയെത്തീടുമോ തോഴന്‍....?
ആസന്നമാമിരുട്ടിന്നുമുമ്പെത്തുമോ
ആശയാര്‍ന്നാ പുണ്യരൂപന്‍......?
[ കുങ്കുമ....]
ആരുമെത്താതെനിന്‍ കൈകളില്‍ വച്ചിവ
വാടിക്കരിയുമോ മെല്ലെ....?
നേടുവാനൊക്കാത്ത സ്നേഹാനുഭൂതികള്‍
വേദനിപ്പിക്കുമോ നിന്നെ...?
[ കുങ്കുമ.....]
=====================================================
സി.ജി. ഗോപിനാഥന്‍റെ ''അഗ്നിഗോളം'' [ 1966 ] എന്ന നാടകത്തിലെ രവി എന്ന കഥാപാത്രത്തിനുവേണ്ടി [ രംഗം 3 ] 2017-ല്‍ രചിച്ചത്.Mohanan Pc Payyappilly
പാട്ടിന്‍റെ ആദ്യവരി ''കുങ്കുമപ്പൂക്കടക്കാരീ....'' എന്ന്‍ നാടകത്തില്‍ സൂചന തന്നിരുന്നു.
പ്രണയതീരം-കവിതാ സമാഹാരം-Written by -Rajmohan-മനോഹരമായ
ഒരു പുതിയ കവിതാ സമാഹാരം ഡിജിറ്റലായി പുസ്തകം പോലെ വായിക്കാം.
വെബ് ലി൯ക് ഉപയോഗിക്കുക....Free to read....
https://www.bookrix.com/book.html?bookID=zle3ff22b012f75_1495874066.4834320545#0,504,18846
Book also available now in our free digital books library:- https://www.facebook.com/digitalbooksworld
പൊൻവെളിച്ചം(കവിത)
അന്ധകാരചിമിഴിൽ
നിന്നും
ഒരു പൊൻവെളിച്ചം
വിരുന്നിനെത്തി...
കാറ്റ് വന്നൂതി
കെടുത്തുവാൻ
ആഞ്ഞതും
കരങ്ങളാൽ
ഞാനതു
കാത്തുവച്ചു.,.
മഴ വന്നു
തല്ലികെടുത്തുവാൻ
ആഞ്ഞപ്പോൾ
കരളിനകത്തു
എടുത്തു വച്ചു..
കാറ്റും മഴയും
പോയ്മറഞ്ഞു..
പൊൻവെളിച്ചം
പറന്നകന്നു..
ഓർക്കുവാൻ
എനിക്കായതില്ല
അത്..
"മിന്നുന്നതെല്ലാം
പൊന്നല്ലയെന്നോതും
മിന്നാമിനുങ്ങിൻ
നുറുങ്ങുവെട്ടം"-Mahesh Irinjalakuda
ലോകത്തിലെ ഏറ്റവും വലിയ Online super market ആയ ആമസോൺ പ്രസിദ്ധീകരിച്ച് വില്പനയിലുള്ള എ൯െറ പുസ്തകം വായനക്ക് താഴെ ലി൯ക് ഉപയോഗിക്കുക.(രാജ്മോഹ൯)
https://www.amazon.in/BEST-QUOTE-CHANGE-YOUR-LIFE-ebook/dp/B0768G5MM2/ref=as_sl_pc_qf_sp_asin_til?tag=wordemagazine-21&linkCode=w00&linkId=130c1bdae03f5a4a713dd60dcb2fe47c&creativeASIN=B0768G5MM2
ലഹരി(കവിത)മസ്തിഷ്ക്കം
ലഹരിക്കടിമയാണ്
ഉന്മാദത്തിന്റെ
ഉറവയാണ് ലഹരി
നീ എന്നിൽനിന്നകലുക,
കണ്ണിലെരിയുന്ന ലഹരിയിൽ
കാട്ടിക്കൂട്ടുന്നതൊന്നും
ഞാൻ കാണുന്നില്ല
കേൾക്കുന്നുമില്ല
എന്റെ മസ്തിഷ്ക്കം
ലഹരിക്കടിമയാണ്
നന്മ നശിപ്പിക്കുന്ന
ലഹരിയെ ഞാൻ
വെടിയേണ്ടതുണ്ട്
ഇല്ലയെങ്കിൽ
ഇനിയും നീ എന്നിൽ
നരാധമനെ
കാണേണ്ടി വരും
ലഹരി ലവലേശം
അകത്തുചെന്നാൽ
ലവലില്ലാതാകും
പിന്നെ എന്റെ ലെവല് തെറ്റും
സംഭവിക്കുന്ന തെറ്റുകൾക്കും
ഞാൻ ഒന്നും അറിയുന്നില്ല
അത് നീ തിരിച്ചറിയുക
നീ എന്നില്നിന്നകലുക.Kkjaleelk Kkj
മനോഹരമായ ഒരു പുതിയ കവിതാസമാഹാരം.... താഴെ കൊടുത്തിരിക്കുന്ന ലി൯ക് തുറന്ന് വായിക്കുക.... ഡിജിറ്റലായി പുസ്തകം പോലെ വായിക്കാം.Written by:- Rajmohan....Press below link to read FREE
https://www.bookrix.com/book.html?bookID=zle3ff22b012f75_1483036558.8877270222#0,504,30438
Book also available now in our digital library:- https://www.facebook.com/digitalbooksworld
അരുതിന്റെയധിനിവേശം(കവിത)
അരുതുകളതിരിട്ടസാമ്രാജ്യത്തിലെ
സാധാരണപ്രജയായിരിക്കുമ്പോഴും,
പുറമ്പോക്കിൽപ്പിറന്നതിനാലാവാം
അവയ്ക്കക്കമിട്ടെണ്ണുമ്പോൾ
പകച്ചുപോകുന്നു നിസ്വജന്മങ്ങൾ!
പിറന്നുവീണന്നു തൊട്ടിന്നോളം
ശ്രവിക്കുന്നതേതുനാവിൽ
നിന്നുമൊരേയശരീരി........അരുത്
നിനക്കുചുറ്റും വിലങ്ങുവൃത്തം
തീർത്തുതാഴിട്ടുപൂട്ടിയൊരുപാടുപേർ:
മുളപൊട്ടാൻ മണ്ണുദരം തന്നവൾ
മൂപ്പുനോക്കി വിത്തിട്ടവൻ
പിന്നെ നനച്ചും തണലൊരുക്കിയും
കൊമ്പുവെട്ടിയും പരിപാലിച്ചവർ,
കായാകാതെ കൊഴിഞ്ഞ
മോഹപുഷ്പങ്ങൾ കണ്ടു
കണ്ണു കടലാക്കിയവർ,
കനികൾ വീഴ്ത്തിരസിക്കാൻ
ഉന്നമില്ലാഞ്ഞിട്ടും കല്ലെറിഞ്ഞവർ,
രണ്ടറ്റം മുട്ടാത്ത യാത്രയിൽ
ചിലപ്പോളൊരിക്കൽ മാത്രം കണ്ടവർ
വഴിപിരിഞ്ഞവർ,
പിന്നെ വന്നുചേർന്നവർ
അങ്ങനെയങ്ങനെയങ്ങനെ...........
പട്ടികയപൂർണ്ണം.
തുരുമ്പെടുത്തോ നിന്നാത്മഭാവങ്ങൾ!
ഒരു മറ വേണമിന്നാർക്കുമെന്തിനും,
എങ്കിലുമപരന്റെ രഹസ്യങ്ങളിലേ-
യ്ക്കൊളിഞ്ഞുനോക്കും
തക്കം പാർത്തുഗൂഢം രസിക്കും.
സദാചാരവേഷം കെട്ടലുകളും
ഊതിവീർപ്പിച്ച മിഥ്യാഭിമാനവും
ചിലനേരങ്ങളിൽ,
മൂല്യങ്ങൾ ചിതലരിച്ചിടങ്ങളിൽ
സ്വേച്ഛാധിപതികൾ,
ചരിത്രം ചവറ്റുകൊട്ടയിലേയ്ക്ക്
ആഘോഷപൂർവ്വം സമർപ്പിച്ചവർ.
പ്രത്യയശാസ്ത്രങ്ങളാലൂതി
രക്തസാക്ഷിത്വം നീറ്റിയ
വിപ്ലവക്കനലിൽ വെന്ത
വസന്താവേശങ്ങളുമതേ!
കർമ്മസാക്ഷിയെ കടലിരുളിൽ
മുക്കുന്ന കാവിസന്ധ്യകളുമതേ!
തക്കം നോക്കി തിങ്കൾക്കല പതിച്ച
പതാക പൊക്കുന്ന രാവുകളുമതേ!
കൊളോണിയൽ മഞ്ഞുരുക്കി
തെളിഞ്ഞ സ്വതന്ത്രപുലരിയിലേയ്ക്ക്
കണ്ണുകൾ തിരുമ്മിയുണരുന്ന
സ്വപ്നപുഷ്പങ്ങളെ നെഞ്ചോടു
ചേർത്ത വിശ്വാസപ്രമാണങ്ങളുമതേ!
അധരത്തിലധികാരം വിരൽ
ചേർത്തുവച്ചിവിടെ ഭരണകൂട-
മുയർത്തുന്നതെന്നുമതേ ശബ്ദം!
തിരിച്ചൊന്നും ചോദിക്കാതെ
സംശയമുള്ളിൽ തിക്കുമുട്ടുമ്പോഴും
അനുസരിച്ചാജ്ഞ നിറവേറ്റണം.
ഒടുവിലന്ത്യവിധിയ്ക്കായ്
വിചാരണക്കൂട്ടിൽനിൽക്കവേ,
താരാട്ടുതാളമുണർത്തി
ഊഞ്ഞാലാടുന്നു
ന്യായാധിപന്റെ വക-അരുതിന്റെ
പാകമാകാത്ത തൂക്കുകയർ.
എവിടെയുമരുതിന്റെ
ആഗോളാധിനിവേശം!
പ്രവാചകാ, ഇനി നീ പറയൂ
അരുതിന്റെ ചങ്ങല പിണയാത്ത
ആശയഭൂമികയെക്കുറിച്ച്.......
കേൾക്കാനാരുമില്ലെങ്കിലും.
------------സുരേഷ് കണ്ണമത്ത്-Suresh Kannamathu
മനോഹരമായ ഒരു പുതിയ കവിതാസമാഹാരം.... താഴെ കൊടുത്തിരിക്കുന്ന ലി൯ക് തുറന്ന് വായിക്കുക.... ഡിജിറ്റലാണ്.Written by:-Rajmohan.Press below link to read FREE..
https://www.bookrix.com/book.html?bookID=zle3ff22b012f75_1485341475.8390879631#0,504,26928
Also avilable in our digital library:- https://www.facebook.com/digitalbooksworld
ഓണത്തിനോർമ്മകൾ(കവിത)
ചിങ്ങമാസത്തിലെ ഓണനാളുകൾ
ചിന്തയിലെന്നുമാനന്ദമേകും
ചന്തമേറും പല വർണ്ണങ്ങളാൽ ചെറു
പൂക്കളംതീർത്തിടും കൂട്ടുകാരും.
അകറ്റിനിർത്തിയ തുമ്പതൻ സാന്നിദ്ധ്യം
കൊതിക്കുന്നുവോരോ പൂക്കളവും
കാട്ടിലും മേട്ടിലുമോടിനടന്നവർ
പല വർണ്ണ പൂക്കളും കൊണ്ടുവന്നു.
കൂട്ടുകാരൊത്താടിത്തിമർക്കുവാൻ
ഇതുപോലൊരുത്സവം വേറെയുണ്ടോ
മാവേലിമന്നന്റെ വരവും പ്രതീക്ഷിച്ചു
മാലോകരെല്ലാ മണിഞ്ഞൊരുങ്ങി.
നെൽപ്പാടങ്ങളിൽ പൊന്നുവിളയിച്ച്
പ്രകൃതിയും ഓണത്തെ വരവേറ്റിടും
പുത്തനുടുപ്പുമായ് കുളിച്ചൊരുങ്ങീടും
കുട്ടികൾ കളികളിലേർപ്പെട്ടിടും.
ഉച്ചയൂണിന് നേരമടുക്കുമ്പോൾ
ഉപ്പേരി പപ്പടം പുന്നെല്ലരി ചോറും
ചേർത്തുവിളമ്പുന്ന നാക്കിലയിൽ
ഒത്തിരി കറിയുണ്ട് പായസവും.
തിരുവോണനാളിൽ പൊന്നുടയാടചുറ്റി
നാരികൾ തിരുവാതിരയാടിടും നേരം
കേരളം സമ്പദ്സമൃദ്ധിയാൽ പാടീടും
മാവേലി നാടു വാണീടുംകാലം മാനുഷരെല്ലാരുമൊന്നുപോലെ.
രശ്മി.എസ്.എസ്.-Resmi Pradeep Resmi
(www.fb.com/wordemagazine) അവതരിപ്പിക്കുന്നു. Wordsonline വീഡിയോ channel. മനോഹരമായ കവിതകളും, ഷോട്ട് ഫിലിം, ഗാനങ്ങളുമായി..... ഇനിയന്നും. നിങ്ങളുടെ ഗാനങ്ങളും റെക്കോഡ് ചെയ്തു അയക്കുക.Introducing Words online Video channel . Press below to watch channel free:-
https://vid.me/Wordsonline
Aatujeevitham (Malayalam Book) - മലയാള സാഹിത്യത്തിലെ അത്യപൂർവ്വമായ ഒരു രചന. by Benyamin (Author) Rs.137.00 M.R.P.: 190.00 You Save: 53.00 (28%) Inclusive of all taxes ബെന്യാമിന്റെ ആടുജീവിതം അനുഭവസാക്ഷ്യത്തിൽനിന്നും രേഖപ്പെടുത്തിയ അതിമനോഹരമായ ഒരു നോവലാണ്. പ്രവാസജീവിതത്തിന്റെ മണൽപ്പരപ്പിൽനിന്നും രൂപംകൊണ്ട മഹത്തായ ഒരു സാഹിത്യശില്പം. പ്രവാസം ഇവിടെ ബാഹ്യസ്പർശിയായ അനുഭവമല്ല. വെന്തുനീറുന്ന ഒരു തീക്ഷ്ണതയാണ്. മണൽപ്പരപ്പിലെ ജീവിതം ചുട്ടു പൊള്ളുന്പോഴും വിഷാദമധുരമായ നർമ്മത്തിൽനിന്ന് ഒഴിഞ്ഞുനിൽക്കാൻഎഴുത്തുകാരനാകുന്നില്ല. BUY NOW ONLINE FROM TRUSTED WORLD NO.1 E-COMMERCE CO.ALSO VISIT AND GET ALL HOUSEHOLD/ELECTRONICS ITEMS WITH GREAT DISCOUNT PRESS BELOW LINK TO ORDER NOW. https://www.amazon.in/Aatujeevitham-Benyamin/dp/8184231172/ref=as_sl_pc_qf_sp_asin_til?tag=wordemagazine-21&linkCode=w00&linkId=fa43b05b545ba8411c84311b05df041b&creativeASIN=8184231172
പുലരി(കവിത)എത്രയെണ്ണിപ്പറഞ്ഞാലുമാവില്ല
അത്രമേൽഗുണം ചെയ്യുന്നുലകതിൽ..
മിത്രമാണു സകലത്തിനുമുഷസ്സ്
ചിത്രമാണെന്റെ ചിത്തത്തിലെപ്പൊഴും....
എന്നും കിഴക്കുനിന്നെത്തുമുഷസ്സിന്റെ
ചോന്നുതുടുത്ത കവിൾത്തടത്തിൽ
കെട്ടിപ്പിടിച്ചൊരു മുത്തം കൊടുത്തപ്പോൾ
പൊട്ടിവിടർന്നവൾ പൂവുപോലെ....
അൻപുതോന്നിനിത്യവും വരുന്നു ഭൂമിയിൽ
അന്ധകാരമാകെ മാറ്റുവാനുഷസ്സിതാ..
പാരിലെ ചരാചരത്തിനാശ്രയംതരും
പാതിയാണുലകതിന്റെ ഭാഗ്യമാണു നീ....ജയദേവൻ കെ.എസ്സ്
ജഹനാര(കവിത)
നിശ്ശബ്ദത , എങ്ങും നിശബ്ദത ...
നിതാന്തമാം മൗനത്തിൻ കുടീരം പോൽ
മൂകത വാരിപുതച്ചൊരീ
ആഗ്രാകോട്ടയിൽ കൽത്തുറുംകിൽ
കൽത്തൂണുചാരിയിരിക്കയാണവൾ
കൽപ്രതിമയ്‌ക്കൊത്തൊരു ചാരുരൂപം ......
കദനഭാരത്താൽ കുനിഞ്ഞമുഖവും
കണ്ണിൽപൂക്കും അഭൗമ തേജസ്സും
പാറിപ്പറക്കും കൂന്തലാളിവൾ
സഹനത്തിൻ പര്യായം ബീഗം ജഹനാര .....
ശോകം വിതുമ്പി വിറയ്ക്കുംഅധരവും
നിശ്ചയദാർഢ്യം സ്ഫുരിക്കുംമിഴികളും
ഛത്രസാല കുമാരനിലനുരുക്ത
തപ്തപങ്കില മനസ്വിനി ജഹനാര .......
ചക്രവർത്തിനി പദത്തിനലങ്കാരം
വന്നുഭവിക്കാതെ വിധിയെ പുൽകിയ
മുഗളിൻരത്നമിവൾ ബീഗം ജഹനാര....
വിധിയെന്ന മാന്ത്രികൻ വിലങ്ങുതീർത്തവളുടെ
അലങ്കാരപദങ്ങൾ തട്ടിയകറ്റി
താതനോടൊപ്പമാ തടവറയ്ക്കുള്ളിൽ
ഭൂമിദേവിയെപോൽ സർവ്വംസഹയവൾ
കരളിൽ കലക്കങ്ങൾ മറയ്ക്കുവാനാവതില്ല
എന്നാലവളിന്നും കനവുകൾ മെനയുന്നു ...
കൽത്തുറുങ്കിൽ കോണിലിരിക്കുമവളിൽ
പ്രണയം കന്മദപ്പൂക്കളായി വിരിഞ്ഞിടുന്നു .
ധീരകുമാരൻ ദുലേറിൻ സങ്കല്പം
കുമാരിതന്നുള്ളിൽ താജ്മഹൽ തീർക്കുന്നു.
മധുരതരമുയരും വാദ്യഘോഷങ്ങളവളെ
വിരഹദുഃഖത്തിൻ വിപഞ്ചികയാക്കുന്നു.
സോദരൻ നീട്ടുന്ന നിരക്കും വിഷത്തെ
പുഞ്ചിരിയാണയാതെ നുകരുംധീരത
സ്വായത്തമാക്കിയ ധീരവനിതായവൾ
സ്വയമുരുകിയലിയുന്നു പ്രീയദുലേറിനായ് ...
വൃദ്ധനാം അരചന്റെ വിറകൊള്ളും കാലടി
നീളുന്നതെന്നുമാ ജനാലക്കരികിലേക്കല്ലേ
അകലേ കാണാം ശാന്തമായൊഴുകും യമുനയും
തീരത്തു തിളങ്ങും വെണ്ണക്കലിൻ ചാരുത
കിളിവാതിലിനരികെ ചിന്താനിമഗ്നയവൾ
കൺചിമ്മാതെന്തിനായ് മിഴിപാർത്തുവോ
മാതൃവാത്സല്യത്തിൻ പാൽമണം നുകരാൻ
അവളോരു മാരുതനെ കാത്തുവെന്നോ
മരണവിധികാത്തിരി ക്കും കുമാരി യവൾ
വിരചിച്ചു ചരിത്രത്തിന് സുവർണ്ണാക്ഷരങ്ങൾ
മുഗൾവംശ ചരിതവും ദുർവിധികളും
ഔറംഗാസിബിനാൽ പടുത്തോരപരാധങ്ങളും
മിഴികൾക്കുഗോരോചനമായ് നല്കിയവൾതൻ
വാടികൊഴിഞ്ഞുകരിഞ്ഞ സ്വപ്നങ്ങളും
ഒരുസ്വർണതാലത്തിൽ ദാരതൻ ശിരസ്സും
ഒക്കെയും കുറിച്ചവൾ ഭാരതചരിത്രത്തിൽ
നല്കീനമുക്കായ് കണ്ണീരിൻ ഏടുകൾ...
സൗമ്യവതിയാം ഷാജഹാന്റെസൽപുത്രി
ജീവിക്കും നമ്മളിലെന്നുമൊരു ശോകക്കടലായ്.....
Deepasoman Devikrupa
പെയ്തു തീർന്ന മഴ(കവിത)
Comments (0)