അക്ഷരം മാസിക- May 2017 by Aksharam Magazine Admin (i like reading books .txt) 📖
- Author: Aksharam Magazine Admin
Book online «അക്ഷരം മാസിക- May 2017 by Aksharam Magazine Admin (i like reading books .txt) 📖». Author Aksharam Magazine Admin
നിമിഷങ്ങളുടെ ആയുസ്സുമായി മുഖപുസ്തകത്താളുകളിലൊടുങ്ങുന്ന കുറച്ചു രചനകൾ ഓരോ മാസവും മാസികയാക്കി വായക്കാരിലെത്തിക്കുകയാണ് അക്ഷരം മാസിക ചെയ്യുന്നത്. സമയക്കുറവുമൂലം ഭംഗി കുറച്ച് കുറവായാണ് പ്രസിദ്ധീകരിക്കുന്നത്. ലക്ഷ്യത്തിലേക്ക് ഉതകുന്നവിധം ഈ മാസിക നിങ്ങളുടെ കൈകളിലെത്തിക്കുന്നു. വായിക്കാനും എഴുതാനും താല്പര്യം കാണിക്കുന്ന നിങ്ങളുടെ കൂട്ടുകാരെ ഈ മാസികയുടെ വിവരം അറിയിക്കുക.
ഈ മാസികയുടെ പുറകിലെ പ്രവ൪ത്തനങ്ങളെ നിയന്ത്രിക്കുന്ന കൂട്ടായ്മകളുടെ വിവരങ്ങളെല്ലാം താഴെ കൊടുത്തിരിക്കുന്നു. താല്പര്യമുള്ളവ൪ക്കെല്ലാം ഈ കൂട്ടായ്മകളിലേയ്ക്ക് സ്വാഗതം. കറിക്കൂട്ടുകളുമായ് Food Magazine, ഭക്തിക്കായ് ഭക്തിസാഗരം, ജോലിക്കായ് Job Magazine, കവിതയ്ക്കായ് കാവ്യ വഴിത്താര, അക്ഷര സാഗരം, അക്ഷരം മാസിക.
ഈ മാസികയുടെ വളർച്ചയിൽ, അതിന്റെ എല്ലാ മേഘലകളിലും നിങ്ങളുടെ മികച്ച പങ്കാളിത്തവും സഹകരണവും ഞങ്ങൾ അഭ്യർത്ഥിക്കുന്നു.
പുസ്തക വായനയ്ക്ക് പുതിയൊരു ഡിജിറ്റലായ ദൃശ്യഭാഷ്യം നൽകിക്കൊണ്ട് നിങ്ങളുടെ അഭിരുചിക്ക് അനുസരിച്ച് വായിക്കാനും എഴുതാനും ചിന്തിക്കാനും വഴിയൊരുക്കുകയാണ് അക്ഷരം മാസിക. ഒരു പാട് വായിക്കാൻ നിറഞ്ഞ വിഭവങ്ങൾ ഈ മാസികയിലു ണ്ട്.
മാസികയിലെ ലി൯ക്ഫേസ്ബുക്കുമായി ബന്ധിപ്പിച്ചിരിക്കുന്നു.
സ്നേഹത്തോടെ ..... ചീഫ് എഡിറ്റ൪, അക്ഷരം മാസിക
Magazine controlled by the following FB Groups.
ഫേസ്ബുക്ക് ഗ്രൂപ്പ്:-അക്ഷരം മാസിക
https://www.facebook.com/groups/508054989269794/
ഫേസ്ബുക്ക് ഗ്രൂപ്പ്:-അക്ഷരസാഗരം-Aksharasagaram
https://www.facebook.com/groups/1534815413490719/
ഫേസ്ബുക്ക് ഗ്രൂപ്പ്:-കാവ്യ വഴിത്താര
https://www.facebook.com/groups/674676489243524/
ഫേസ്ബുക്ക് ഗ്രൂപ്പ്:-ഭക്തിസാഗരം-Bakthisagaram
https://www.facebook.com/groups/312075739139154/
ഫേസ്ബുക്ക് ഗ്രൂപ്പ്:-FOOD MAGAZINE
https://www.facebook.com/groups/207763306101666/
ഫേസ്ബുക്ക് ഗ്രൂപ്പ്:-JOB MAGAZINE
https://www.facebook.com/groups/214976748664278/
വെബ് സെറ്റ്:-http://wordemagazine.wordpress.com/blog
https://poetryemagazine.wordpress.com/
e-page:-WORDS https://www.facebook.com/wordemagazine
Chief Editor: Raj Mohan, M.Com,BLIS,PGDCA,DTTM(Accounts Officer-Gulf)
Editor Page:- https://www.facebook.com/Rajmohanepage/
Digital Production:- Digital Book World
https://www.facebook.com/digitalbooksworld
Media Publicity :-WORDS
www.facebook.com/wordemagazine
Prepared By: Admin Group-Aksharam Magazine
Chief Advisor: Joy Abraham (Vssc മു൯ ശാസ്ത്രജ്ഞ൯ )
Editorial Board: - സിറിൾ കുണ്ടൂർ,Apm Nazir,Krishnakumar Payyanur,Vinod Pillai Attingal
പ്രണയമേ..... നിനക്കായ്-കവിത
നീ തിരിച്ചു വരുമെന്ന വാക്കിന്മേലാണ്
കാത്തിരുന്നതിത്റ കാലവും....
മരച്ചുവട്ടിലൊന്നായ് കളിച്ച ബാല്യവും,
നാരങ്ങാമുട്ടായ് പങ്കിട്ട് മധുരം നുണഞ്ഞതും...
പരീക്ഷക്ക് പാഠങ്ങൾ ഒന്നായി ഉരുവിട്ട് പഠിച്ചതും,
കൂട്ടായി കളിച്ചു വളർന്നതും..എല്ലാം
പലദൂരം ചേർന്ന് നടന്നതും
ഒന്നും മിണ്ടാതെ മഴനനഞ്ഞതും...
ഒടുവിലായി.... നീ... പറയാതെ പറഞ്ഞത് പ്രണയമല്ലേ.....
നിന്നിലൊന്നായ് എ൯ മനം അലിഞ്ഞത്....
അറിയാതെ പറയാതെ... അറിഞ്ഞൊരു നിമിഷവും..
എല്ലാം നീ... മറന്നുവെങ്കിലറിയുക....
ഞാൻ ഇന്നുമാ ഓർമ്മതൻ നിലാവത്താണ്......
ഒരിക്കലും തിരിച്ചു നീ വന്നില്ലയെങ്കിൽ...
ഞാൻ ഇന്നുമാ കുട്ടിക്കാലമോ൪ക്കും...
നിനക്കായ് കാത്തിരിക്കും....
ഒാ൪ക്കുക... ഇനിയും വരുമെന്ന നി൯െറ വാക്കാണ്...
എ൯െറ.... ജീവിതയാത്രയിലെല്ലാം
(രാജ്മോഹ൯) Raj Mohan
അക്ഷരലോകം-കവിത
അഭയം-കവിത
"ദേഹോ ദേവാലയ :"-കവിത
ദേഹോദേവാലയമെന്ന തോർത്താൽ
അഹോനിനക്കൊരുകേവലജ്ഞാനമുണ്ടാം
ഇഹലോകത്തിനുപകാരമാസദ്കർമ്മവും
അഹമെന്ന ബന്ധനവും കഴിക്കാം.
ദേഹം ദേഹിയെ വിട്ടിടും നേരം
അഹംബോധമൊട്ടൊഴിഞ്ഞ ചിത്തം
ഇഹലോകശാന്തിയെ നേടിടും
മഹീപതിയായിരുന്ന നാൾമന്നവൻ
ഇഹലോകത്തിൽ ചെയ്തൊരു പുണ്യപാപങ്ങൾ
അഹോ എനിക്കൊരു ബോധമില്ലായ്കയാലെന്നത്രേ
ഐഹികമായ സുഖത്തിനോതുന്നതും
ദേഹോഹമെന്നു ചൊല്ലുന്നതും
അഹംബുദ്ധി കൊണ്ടെന്നു യോഗികൾ
ആഹാര നീഹാരാദികൾ പ്രാണരക്ഷക്കായ് മാത്രവും
അഹോ നിൻ പ്രാണനെ കളയും അധി ഭക്ഷണം
ഇഹത്തിലിരിപ്പാൻ പരിത്യാഗരാം
ദേഹോ ദേവാലയമായവർ വേണ്ടിടും
ദേഹിയെ ചൊല്ലിയും സംസാരദുഃഖവും
ദേഹമുക്തിക്കായി പരിഹാര കർമ്മവും
ദേഹരക്ഷയെന്ന പരികർമ്മിതൻ താഡനം
ഇഹത്തിലീവിധം കാഴ്ചകളനവധി
ബാഹ്യ പ്രവൃത്തികളുപേക്ഷിച്ചു സത്വരം
ഗ്രാഹ്യമുണ്ടാവുകദേഹാദിയെ ചൊല്ലി
ഊഹാപോഹങ്ങൾ കെട്ടിച്ചമച്ചിടാതെ
ആഹാരം ക്രമത്തിലാക്കീടുക
നീഹാര വ്രതങ്ങളനവധി തേടുക
ഇഹലോകത്തിലുപേക്ഷിക്കാൻ കഴിവുള്ള വണ്ണം
അഹങ്കാരമൊട്ടൊട്ടു ശമിപ്പിച്ചീടുക
ഐഹികമായ നേട്ടത്തിനല്ലാതെ സദ് ദാനങ്ങൾ കഴിവുള്ള വണ്ണം
ദേഹ ദേവാലയ മറിഞ്ഞു ചെയ്തീടുക
ഇഹലോകവാസം വെടിയുന്ന മാത്രയിൽ
ഇഹത്തിലുള്ളോർ നല്ലതെന്നു
ചൊല്ലുവാൻ
അഹോരാത്രം ശ്രമിച്ചീടുക കൂട്ടരേ
ദേഹോ ദേവാലയ :വാക്യം മറക്കാതിരിക്കുക
മഹേശ പൂജ മാനവ സേവയും
മഹീതലത്തിൽ ചെയ്തിടും മാനുജൻ
സ്വാഹ നിനാദത്താൽ മന്ത്രണം ചെയ്വവരും
അഹം ബുദ്ധി വെടിഞ്ഞു സേവ ചെയ്‌വരും
മഹേശൻ മുന്നിൽ തുല്യരത്രേ
ദേഹോഹമെന്നതല്ലാ മമ മന്ത്രണം
ദേഹോ ദേവാലയമായിടണം: .
രാജി.കെ.ബി.Rajeswari Kb
ഇന്ദീവരാനുരാഗം-കവിതAswathy Rajendran
അക്ഷരം-കവിതSHihab IBrahim
ആമുഖമില്ലാത്ത പുസ്തകത്താളുകള്‍-കവിതആമുഖമില്ലാത്ത പുസ്തകത്താളുകള്‍ .
ഇരുട്ടുപുറംചട്ടയാക്കി
ആമുഖമില്ലാത്ത പുസ്തകംപോലെ
മറിച്ചുനോക്കുകയായിരുന്നു ...
നിന്‍റെ ഉടല്‍ ...
പുതുമണം മായാത്ത,
ഉടയാത്ത കിടക്കവിരികൊണ്ട് അടയാളപ്പെടുത്തിയ നീ
എത്ര കുടഞ്ഞിട്ടും
പറ്റിപ്പിടിച്ചുകിടക്കുന്നു ഓര്‍മ്മകളില്‍ .
വായിച്ച വരികള്‍ക്കിടയില്‍
നിന്‍റെ ആര്‍ദ്രത ഒരുകടല്‍ പോലെ
ഇളകിമറിയുന്നതും
അലയടിച്ചുയര്‍ന്നൊരു പേമാരിയായി
പെയ്തൊഴിയുന്നതും
ഞാന്‍ അറിയാതറിയുകയായിരുന്നു.
നിന്നെയെന്‍ വിപഞ്ചികയാക്കാന്‍
ശ്രമിക്കുമ്പോളെല്ലാം
നിന്‍റെ നനവേറിയ കണ്ണുകളില്‍
ചെമ്പകപ്പൂവിന്‍ മദഗന്ധം
പരന്നൊഴുകാന്‍ തുടങ്ങിയതും,
തീപിടിച്ച സന്ധ്യകളില്‍
അഗ്നിയായ് നീ കത്തിപ്പടര്‍ന്നതും...
ഇനിയുമെങ്ങനെയാണ് ഞാന്‍
നിന്നെ വായിക്കേണ്ടത് .?
വള്ളുവനാടന്‍ .Joy Abraham
പുഴ-കവിത
Raj Mohan
ഒരു പുഴയായ് ഒഴുകി
കടലിലലിയാനാണീ...യാത്ര...
എന്നറിഞ്ഞിട്ടും...
പണമാണ്
എല്ലാം എന്നു പാടി...
നടക്കുന്നു...
പാവം മാനവ൯..
ഒരിക്കൽ കുശ്മാണ്ഡപുരത്തെ രാജാവ് പള്ളിയുണർന്നപ്പോൾ രാജകൊട്ടാരവും പ്രജകളും രാജ്യവും ഉറക്കത്തിലായിരുന്നു. ഇതു കണ്ട് രാജാവ് കോപിച്ചു. രാജാവ് മന്ത്രിയെ വിളിച്ച് കാരണം അന്യേഷിച്ചു മന്ത്രി പറഞ്ഞു പ്രഭോ ക്ഷമിക്കണം ഇപ്പോൾ രാത്രിയാണ്. രാജാവ് കോപം കൊണ്ട് ജ്വലിച്ചു. താനുണർണാലും ഉണരാത്ത രാജ്യമോ?
രാജാവ് പ്രഖ്യാപിച്ചു ഇന്നു മുതൽ പകലുകളെല്ലാം രാത്രിയും രാത്രി കളെല്ലാം പകലുകളും ആയിരിക്കും.രാജ്യത്തെ എല്ലഓഫീസുകളും കച്ചവട സ്ഥാപനങ്ങളും രാത്രി ഉണർന്നു പ്രവർത്തിച്ചു. മോഷണം പകലായി. കൈക്കൂലി രാത്രിയിലും. ഈ ഭരണപരിഷ്ക്കാരം ഏറ്റെ പ്രശംസക്കപ്പെട്ടം ഇരുട്ടിനോട് ജയിക്കാൻ മനുഷ്യൽ പെടാപ്പാടു പെട്ടന്നു കണ്ട് വെളിച്ചം ചിരിയും വെളിച്ചത്തിൽ നിന്ന് രക്ഷപ്പെടാൻ കണ്ണടച്ച് പാടുപെട്ടന്നവരെ കണ്ട് ഇരുട്ടും....എം.പി....Martin Palakkappillil
അംബര വേദിയിൽ തംബുരുമീട്ടി
സദിരുനടത്തും പ്രിയ സന്ധ്യേ..
നിന്നുടെയംഗുലി ലാളനമേൽക്കും
തന്ത്രികളായ്ഞാൻ തീർന്നെങ്കിൽ....ജയദേവൻ കെ.എസ്സ്
റോസാപ്പൂ- കവിത
എ .അയ്യപ്പൻ വരികൾ
Comments (0)