അക്ഷര വീട് മാസിക by Akshara Veedu Admin (white hot kiss .TXT) 📖
- Author: Akshara Veedu Admin
Book online «അക്ഷര വീട് മാസിക by Akshara Veedu Admin (white hot kiss .TXT) 📖». Author Akshara Veedu Admin
ബന്ധങ്ങൾ കൊണ്ട്
വാക്കുകൾ തീർത്ത്
സ്വപ്നങ്ങളാൽ അവ
നെയ്തെടുത്ത്
വേദനയുടെ ഈണത്തിൽ
പാടുകയാണവൾ.......!!!
- പ്രിൻസി-
Princy Prinzz
പ്രവാസി
പ്രഭാതം വീണ്ടും ആഗതമായി
പ്രവാസി വീണ്ടും കർമ്മനിരതനായി
നാളുകൾ ഓരോന്നായ് കൊഴിഞ്ഞു നീങ്ങുന്നു
കണ്ട സ്വപ്‌നങ്ങൾ പൂർണതയായില്ല
ഇനിയെത്ര നാളീ മരുഭൂമിയിൽ
പിറന്ന നാടിൻ സ്പന്ദനമറിയാൻ
കാത്തിരിക്കണം ലക്ഷ്യമില്ലാതെ
ഉണ്ണി വള്ളത്തോൾ നഗർ
വീണ്ടും കർമ്മനിരതനായി
നാളുകൾ ഓരോന്നായ് കൊഴിഞ്ഞു നീങ്ങുന്നു
കണ്ട സ്വപ്‌നങ്ങൾ പൂർണതയായില്ല
ഇനിയെത്ര നാളീ മരുഭൂമിയിൽ
പിറന്ന നാടിൻ സ്പന്ദനമറിയാൻ
കാത്തിരിക്കണം ലക്ഷ്യമില്ലാതെ...
Unni Vallathol Nagar
ഉണ്ണി വള്ളത്തോൾ നഗർ
എല്ലാം വെറുതെ...മണ്ണിൽ പുതയുന്നതും
വേരുകളിലോടുന്നതും
ഇലകളിൽ ലയിക്കുന്നതും
ഫലങ്ങളായ് കായ്ക്കുന്നതും
എല്ലാം എല്ലാം ചുടുരക്തം.
ഞാൻ കാണുന്നതും
ശ്വസിക്കുന്നതും
ചലിക്കുന്നതും
ഭക്ഷിക്കുന്നതും
എല്ലാം മലിനം.
നീർ ചാലുകൾ ഒഴുകുന്നതും
നീലാകാശത്ത് പറവകൾ
പറന്നുല്ലസിക്കുന്നതും
പൂക്കൾ വിരിയുന്നതും
എല്ലാം വെറുതെ, വെറും വെറുതെ .
സുപ്രഭാതം
-മുബാറക്ക്-
Mubarack-Kambrath Kalpetta
ഹൃദയമല്ലാത്തൊരു ഹൃദയംജനുവരിയിലെ കുളിരുള്ള പ്രഭാതത്തിൽ
കരഞ്ഞു കലങ്ങിയ മിഴികളോടെ,
ഇളവെയിലേറ്റിരുന്നപ്പോൾ ഞാനറിഞ്ഞു,
തണുത്തുറഞ്ഞ ഹൃദയത്തിനുള്ളിൽ
അവസാന പിടച്ചിലോടെ
എന്റെ പ്രണയം മരിച്ചത്.
നിനക്കായ് സൂക്ഷിച്ച കുടുംചുവപ്പാർന്ന
പനിനീർ പൂക്കളുടെ ഇതളുകൾ
കൊഴിഞ്ഞിരിക്കുന്നു.
ഏഴല്ല, ഏഴായിരം വർണങ്ങൾ ചായം പൂശിയിരുന്ന ആകാശം കൂരിരുൾക്കാടായിരിക്കുന്നു.
സ്വപ്നങ്ങളില്ല, മോഹങ്ങളില്ല,
കണ്ണുചിമ്മാൻ നക്ഷത്രങ്ങളില്ല.
നമുക്കായ് പെയ്യാനിനി മഴയും നിലാവുമില്ല .
ഉണർത്തുപാട്ടും ഉറക്കുപാട്ടും നിലച്ച്
ചിറകറ്റ ഓർമകളുടെ തൂവൽ വെറുതെ കിടക്കുന്നു.
ഇനി നമുക്കായ് ഗുൽമോഹർക്കാഴ്ച ഒരുക്കാതെ വസന്തവും, ഗ്രീഷ്മവും എങ്ങോ മറഞ്ഞിരിക്കുന്നു.
ഡിസംബറിന്റെ അവസാന നാളിൽ
ഒരു നവവത്സരമാംശംസിച്ച്,
നീ തന്നിട്ട് പോയത് ഒന്ന് മാത്രം.
പൊട്ടിത്തകർന്ന്,
വ്രണിതമായ,
രക്തമില്ലാത്ത,
പ്രണയ സ്പന്ദനം നിലച്ച,
വികാരങ്ങളില്ലാത്ത ,
വിചാരങ്ങളേൽക്കാത്ത,
തണുത്തു മരവിച്ച,
എന്റേതോ, നിന്റേതോ, അല്ലാത്ത
ഹൃദയമല്ലാത്ത ഒരു ഹൃദയം.
* * * രാജേഷ് എം കണ്ണൻ * * *
Rajesh M Kannan
മേപ്പ്രത്തെ പൊട്ടി പൊളിഞ്ഞ റോഡിലേക്ക് ആദ്യം പ്രവേശിച്ച മണി കിലുക്കം കുഞ്ഞിക്കാന്റെ ചായ കടക്ക് മുന്നില്‍ എത്തി വല്ലാത്തൊരു ഘടഘടാ ശബ്ദത്തോടെ സ്തംഭിച്ചു നിന്നു. അപ്പോള്‍, മരുതശ്ശേരി മുത്തിയുടെ മൂന്ന് കുന്നുകള്‍ക്കപ്പുറം പ്രഭാതം മഞ്ഞില്‍ തല മൂടി പുതച്ചു കിടപ്പായിരുന്നു. കുഞ്ഞിക്കാന്റെ പാത്തുമ്മേടെ കൈപ്പത്തിരിയും കട്ടന്‍ കാപ്പിയും മരുതശ്ശേരി ദേശത്തെ പഴമക്കാര്‍ ആസ്വദിക്കുന്ന സമയം. അന്നേരം മുനിഞ്ഞ് കത്തുന്ന കബ്രാന്തലിന്റെ വെളിച്ചത്തില്‍ അന്തം വിട്ടു നില്‍കുന്ന, ക്ഷീണിച്ച് വായില്‍ നിന്ന് നുരയും പതയോഴുക്കി കിതക്കുന്ന ഒരു കുതിര. അതിന്റെ കഴുത്തില്‍ നിന്ന് ഘടിപ്പിച്ച ഇരു ചക്ര വണ്ടി. വണ്ടിയില്‍ ഇരിക്കുന്ന കാരിരുമ്പ് നിറമുള്ള മെലിഞ്ഞ ഒരു യുവാവ്. ചായക്കടയിലെ ആടുന്ന മര ബെഞ്ചിലി രുന്നവര്‍ പരസ്പരം ആശ്ചര്യം പങ്ക് വെച്ച്, കുതിര വണ്ടിയും കുതിര വണ്ടിക്കാരനെയും മാറി മാറി നോക്കി. അപ്പോഴാണ് കുതിര വണ്ടിയുടെ പിന്നാമ്പുറത്ത് നിന്ന്,വേറെ രണ്ടു മൂന്ന് പേരുടെ രൂപം തെളിഞ്ഞു വന്നത്. രണ്ടു ദിവസം മുന്‍പ്, തന്റെ വീട്ടിലെ "കാര്‍ന്നന്മാരുടെ" മച്ചിലെ ആണ്ടു പൂജ കഴിഞ്ഞ്, പളനി ആണ്ടവന്റെ ദര്‍ശനത്തിനു പോയിരുന്ന പെരുമ്പള്ളി പാലത്ത് തിലോത്തമന്‍.. ഭാര്യ, അമ്മാളു. അവരുടെ ഒരേ ഒരു മകള്‍, ആറേഴു വയസ്സുള്ള ദേവുട്ടി.
" എടാ.... നീ എന്റെ കുതിര വണ്ടി വേഗം പാര്‍ക്ക് ചെയ്തു ഇറങ്ങി വാ...ഇവിടുന്ന് ഓരോ അപ്പ് അടിച്ചിട്ട് വീട്ടി പോകാം"
തിലോത്തമന്റെ ദൃഷ്ടി കുതിര വണ്ടിക്ക് ന്തെങ്കിലും പരിക്ക് പറ്റിയിട്ടുണ്ടോ എന്ന് സൂക്ഷമമായി പരിശോധിക്കുന്നതായി നടിക്കുകയും, അതെ സമയം, അയാളുടെ ശബ്ദം കുഞ്ഞിക്കാടെ ചായക്കടയിലേക്ക് ഒളിഞ്ഞ് കയറുകയും ചെയ്തു.......
അതെല്ലാം കഴിഞ്ഞ്, മരുതശേര്രി ദേശത്ത് എത്രയോ പൂരവും പെരുന്നാളും കഴിഞ്ഞിരിക്കുന്നു. ഇപ്പോള്‍,,കുഞ്ഞിക്കായുടെ ചായ കടയില്ല. ആ സ്ഥാനത്ത് അവിടെയുള്ളത് കുഞ്ഞു മൊയ്ദീന്‍ മെമ്മോറിയല്‍ കോമ്പ്ലെക്സ് ആണ്. ഗള്‍ഫില്‍ കച്ചവടം ചെയ്യുന്ന മക്കളുടെ സ്മരണ മന്ദിരം. അതിന്റെ തൊട്ടടുത്ത് ബംഗ്ലാവില്‍ രണ്ടു മരുമക്കളോട് കൂടി സസുഖം താമസിക്കുന്ന പാത്തുമ്മ..
" ആ കുതിര വണ്ടിക്കാരന്‍ തമിഴനാണ് പിന്നീട് മരുതശ്ശേരി മന്നനായി മാറിയത്" തന്റെ ബംഗ്ലാവിന്റെ പൂമുഖത്തെ ദിവാനിലിരുന്ന്, തന്റെ പിച്ചള കോളാമ്പി ചുണ്ടിനോട് ചേര്‍ത്തു പിടിച്ച്, ചുവന്ന മുറുക്കാന്‍ തുപ്പി, പാത്തുമ്മ തന്റെ മരുമക്കളോട് കൂട്ടി ചേര്‍ത്തു "അവനൊരു ഇബിലീസായിരുന്നു !!".
"ന്നാലും ങ്ങനെക്കോ നടന്നുന്ന് വിസ്വസിക്കാന്‍ പറ്റിണില്ല്യ ഉമ്മാ...." ഒരു മരുമകള്‍ കൌതുകത്തോടെ താടിക്ക് കൈ കൊടുത്തു നിന്നു.
****** **** ******
വിശ്വസിക്കാന്‍ പറ്റാത്ത പലതും സംഭവിച്ചിട്ടുണ്ട്. പഴനി ആണ്ടവന്റെ ശ്രി കോവിലിന്റെ അടിവാരത്തിലെ ആളനക്കം അധികം ഇല്ലാത്ത ഇടുങ്ങിയ തെരുവ്. കഴുതയുടെയും കുതിരയുടെയും മനുഷ്യന്റെയും വിസര്‍ജനങ്ങളുടെ ഗന്ധത്തില്‍ ഉരളുന്ന കുതിര വണ്ടി ചക്രങ്ങള്‍. ആ കുതിര വണ്ടിയുടെ ചാഞ്ചാട്ടത്തില്‍ ഇളകിയാടുന്ന തിലോത്തമന് ഒരു ബോധോദയം . അല്‍പ നേരം മുന്‍പ് നെറ്റി കാണാത്ത വിധത്തില്‍ , ഭസ്മ കുറിയിട്ട, മുഖത്ത് നിറയെ വസൂരി കലകളുള്ള തമിഴത്തി തള്ള പത്തു രൂപ കൊടുത്തപ്പോള്‍, ഒരു ചില്ല് ഗ്ലാസില്‍ ഒഴിച്ച വാറ്റു ചാരായത്തില്‍ നിന്ന് പതഞ്ഞു വന്ന മോഹം. .
' എനിക്കൊരു കുതിര വണ്ടി വാങ്ങണം." തിലോത്തമന്‍ പച്ച മലയാളത്തില്‍ കുതിര വണ്ടികാരനോട് പറഞ്ഞു..
"സാര്‍, ഉന്‍കള്‍ക്ക് പെരിയ ഭാഗ്യം . ഇതു എന്‍ സ്വന്തം കുതിര വണ്ടി. കൊഞ്ചം കടം ഇരുക്ക്. ഓട്ടം കമ്മി. എനക്ക് ഒരായിരം രൂപ തന്താച്ചാല്‍ പോതും. നാനും ഉങ്ക കൂടെ വരലാം. ഇന്ത വണ്ടി ഓട്ടര്‍ത്ക്കാഹെ...എനക്ക് സമ്പളം തന്നാ പോതും...."
അപ്പൊ, തിലോത്തമന്‍ മനസില്‍ വിചാരിച്ചു...എടാ... ഞാന്‍ ബുദ്ധിയുള്ള മലയാളി... നീ... തമിഴന്‍... കഴുത പാല് സാപ്പിട്ടവന്‍.. എന്നെ എമ്മാത്ത മുടിയാത്.'
ആ സവാരി അവസാനിക്കുബോഴേക്കും കുതിര വണ്ടിക്കാരന്‍ തങ്ക മുത്തുവിനോട് തിലോത്തമന്‍ കച്ചവടം ഉറപ്പിച്ചു.. വെറും അഞ്ഞൂറ് രൂപക്ക്.. ഭാര്യയും മകളും വിശ്രമിക്കുന്ന ലോഡ്ജ് മുറിയുടെ വാതിലില്‍ തിലോത്തമന്‍ അതിനു ശേഷം മുട്ടിയത് താനൊരു കുതിര വണ്ടി മുതലാളിയായ അത്ഭുത കഥ വിസ്തരിച്ചു കൊണ്ടാണ്. പിറ്റേന്ന് രാത്രി തിരുസന്നിധിയില്‍ നിന്ന് കുതിര വണ്ടി ഇരുട്ടിലേക്ക് പാഞ്ഞു.... പിന്നെ, ഇരുട്ടും വെളിച്ചവും തമിഴ് പാട്ടും നിറഞ്ഞ ഒരു രാത്രി യാത്ര. കേരളത്തിന്റെ മണ്ണിലേക്ക്.
അങ്ങിനെയാണ് തിലോത്തമന്റെ കുതിര വണ്ടി മരുതശ്ശേരി ദേശത്തിന്റെ ചരിത്രത്തിന്റെ ഭാഗമാകുന്നത്. പളനിയില്‍ നിന്ന് കൂടെ വന്ന തങ്കമുത്തുവും..
യാത്രക്കാരെ കയറ്റി കുതിര വണ്ടി മരുത ദേശത്തിന്റെ ഇടവഴികള്‍ താണ്ടി. കുന്നും മലയും കയറിയിറങ്ങി. വൈകുന്നേരം "കളക്ഷന്‍" കാശ് കൊണ്ട് വന്ന് കൊടുത്ത്, തങ്ക മുത്തു. തന്റെ തിലോത്തമന്‍ മുതലാളിയുടെ പോക്കെറ്റ് നിറച്ചു.
മുതലാളി തൊഴിലാളിയാകുന്നതിന്റെ വൈരുദ്ധ്യം വേണ്ടെന്നു വെച്ച് , തിലോത്തമന്‍ പിന്നീട് യാതൊരു ജോലിക്കും പോയില്ല. രാവിലെ കുളിച്ച് കുറിയിട്ട്, തന്റെ മുറ്റത്തെ മച്ചിലെ "കാര്‍ന്ന്നമാരുടെ" പ്രതിഷ്ടക്ക് മുന്നില്‍. കുതിര വണ്ടിയില്‍ നിന്ന് വരുമാന വര്‍ധനവിനായി പ്രാര്‍ഥിച്ചു. ബാക്കി സമയം കള്ള് ഷാപ്പില്‍ പാടിയും ആടിയും ചിലവഴിച്ചു. കുതിര വണ്ടിയുടെ വാടക കാശ് കുറഞ്ഞ ദിവസങ്ങളില്‍ തങ്ക മുത്തുവിന്റെ അപ്പനും അമ്മയ്ക്കും വിളിച്ചു... മദ്യപിച്ചു കഴിഞ്ഞാല്‍, തങ്ക മുത്തു തന്റെ കുതിരവണ്ടിയുടെ ജീവനുള്ള ഒരു ഭാഗം മാത്രമെന്ന് തിലോത്തമന്‍ പലപ്പോഴും നിരൂപിച്ചു.. അത് കൊണ്ട്, അവനെ തൊഴിക്കുന്നതും ചവിട്ടുന്നതും തന്റെ അവകാശമായി അയാള്‍ കരുതി.. . അപ്പോഴോക്കെ, പിറ്റേന്ന് രാവിലെ താന്‍ പളനിക്കു പോകും എന്ന് മനസിലുറപ്പിച്ചുറങ്ങിയ തങ്ക മുത്തു, പിറ്റേന്ന് സുര്യോദയത്തില്‍ എല്ലാം മറന്നു.... പതിവ് പോലെ കുതിരയെ കുളിപ്പിക്കയും... അതിനു തീറ്റ കൊടുക്കുകയും ചെയ്തു.... പിന്നെ, എല്ലാ ദിവസത്തെയും പോലെ , മരുതശ്ശേരി ദേശത്തിലെ വഴികളില്‍ കാത്ത് നില്‍ക്കുന്നവരെ അന്വേഷിച്ച് കുതിര വണ്ടിയുടെ മണികള്‍ കിലുക്കി.. ചാട്ടവാര്‍ ചുഴറ്റി, "സൌന്ദര് രാജന്റെ" ഇഷ്ട തമിഴ് ഗാനങ്ങളുടെ ഈരടികള്‍ മൂളി.
മരുതശ്ശേരി ദേശത്തിന്റെ ചെമണ്ണ്‍ പാതകളില്‍ ഉരുണ്ട കുതിര വണ്ടിയുടെ ചക്രം, തിലോത്താമന്റെ കുടുംബ ചിലവുകളുടെ ഭാരമോഴിവാക്കി. ഒട്ടിയ കുതിര കവിളുകളില്‍ പതുക്കെ മാംസം നിറഞ്ഞ്, തങ്കമുത്തുവിന്എപ്പോഴോ, മനുഷ്യഭാവം തിരിച്ചു കിട്ടി. രണ്ടു വര്‍ഷത്തിന്റെ കാലയളവില്‍, കുതിര വണ്ടി കൊണ്ടുവന്ന ക്ഷേമങ്ങളില്‍ ഏറ്റവും സന്തോഷിച്ചത് അമ്മാളുവും മകളുമാണ്.
"അങ്ങിനെ ഇരിക്കെയാണ് ന്റെ ദോസ്ത് ഒരു ദെവസം സന്ധ്യക്ക് ചാരായ ഷാപ്പില് കൊഴഞ്ഞു വീണത്. കേട്ടറിഞ്ഞതും തങ്ക മുത്തു ഓടിവന്ന്..കുതിര വണ്ടീല് എടുത്ത് കെടത്തി... ഗെര്‍മെന്റ്റ് ആശുപത്രില്ക്ക് പാഞ്ഞു...എന്തിന് പരെണം.... ആശുപത്രില് എത്താന്നെന്റെ മുമ്പേ,.. തിലോത്തമന്‍ പോയിരിന്നു...."
വീഞ്ഞ് ലോനായി", ബാര്‍ബ്ബര്‍ ഷാപ്പിലെ മൂലയില്‍ കിടന്നിന്നിരുന്ന സ്ടൂളില്‍ ഇരുന്ന്, അന്നത്തെ പത്രത്തിന്റെ ഏട് മറച്ചു കൊണ്ട്, ആരോടെന്നില്ലാതെ പറഞ്ഞു. എക്സ് മിലിറ്ററിക്കാരനായ ലോന ചാരായക്കടയിലെ സ്ഥിരം പറ്റുകാരനായിരുന്നു.. മാത്രമല്ല, തിലോത്തമന്റെ ഉറ്റ മിത്രവും. അന്ന് അയാള്‍ വെറും ലോനയായിരുന്നു.പിന്നിടാണ് മക്കളായുള്ള സ്വത്തു തര്‍ക്കത്തിനൊടുവില്‍ ദൈവത്തിന്റെ ഉള്‍വിളി ഉണ്ടായതും, ഒരടി നീളവും വീതിയുമുള്ള മരകുരിശു കഴുത്തില്‍ അണിയാന്‍ തുടങ്ങിയതും. അതിനു ശേഷം, എല്ലാ മദ്യത്തിന്റെ നാമം വീഞ്ഞാക്കി മാറ്റുകയും, ഏതു മദ്യശാലയില്‍ ചെന്നാലും, "ഇത്തിരി വീഞ്ഞ് കര്‍ത്താവിന്റെ നാമത്തില്‍ വീഴ്ത്തിയാട്ടെ" എന്ന പ്രാര്‍ത്ഥന ഭാവത്തോടെ കാശ് മേശപ്പുറത്തു വെച്ച്, അപേക്ഷിക്കുന്നവനായി. മരുതശേരിക്കാര്‍ അയാള്‍ക്ക് വേഗം "വീഞ്ഞ് ലോനായി" എന്ന ഓമന പേര് നല്‍കി.
"സ്വര്‍ഗസ്ഥനാകുന്നതിന്റെ അന്ന് രാവിലെ തിലോത്തമന്‍ എന്നെ കെട്ടിപിടിച്ചു കുറെ കരഞ്ഞു.നിക്കും സങ്കടം സഹിക്ക വയ്യാത്തതിനാല്‍, നിക്കും കണ്‍ട്രോള്‍ ചെയ്യാന്‍ പറ്റീല്ല അപ്പൊ."
'അത് എന്തിനാ... അയാള് കരഞ്ഞത്? . ബാര്‍ബര്‍ വാസവന്‍ തന്റെ പണി പാതി വഴിയില്‍ നിര്‍ത്തി, തിരിഞ്ഞു നിന്ന് ചോദിച്ചു. അതെ ചോദ്യവുമായി, മുടി മുറിക്കാനിരുന്ന ചെറുപ്പക്കാരനും, തല തിരിച്ചു പിടിച്ചു.
" അത്.. രഹസ്യമാണ്..." വീഞ്ഞ് ലോനായി തന്റെ കഴുത്തില്‍ കിടക്കുന്ന മരകുരിശിനു മുത്തം കൊടുത്ത്,ആ രഹസ്യം തന്റെയും മരകുരിശിന്റെയും ഉടമ്പടിയാണെന്ന് മറ്റുള്ളവരെ ഓര്‍മ്മിപ്പിച്ചു.
****** ******* **********
ആ രഹസ്യത്തെ അനാവരണം ചെയ്ത്, അപഖ്യാതികളുടെ കാറ്റ്, മരുതശ്ശേരി കുന്നിറങ്ങി ദേശക്കാരെ ചിരിപ്പിക്കയും ചിന്തിപ്പിക്കയും ചെയ്തു. കുറച്ചു വര്‍ഷങ്ങള്‍ വരെ.അതിനിടക്ക്, ദേശത്ത് പല വട്ടം മാവുകള്‍ പൂക്കുകയും, പ്ലാവുകള്‍ കായ്ക്കുകയും ചെയ്തു. പൂരങ്ങളും പെരുന്നാളും പല വട്ടം എഴുന്നെള്ളിച്ച ആനകളുടെ എണ്ണവും തലയെടുപ്പും കണക്കെടുത്ത് കടന്നു പോയി.
പെരുംബളി പാലത്ത് തിലോത്തമന്റെ കുതിരയുടെ കുളമ്പടികളും ഉച്ച്വാസവും നിലക്കുകയും, കുതിര വണ്ടിയും അതിന്റെ ചക്രവും കൊച്ചു കൊച്ചു ഭാഗങ്ങളായി, അമ്മാളുവിന്റെ അടുപ്പില്‍ കത്തിയമരുകയും ചെയ്തു.
അമ്മാളുവിന്റെ അടുക്കളയില്‍, തന്റെ മുതലാളി മരിച്ചാലും തീ പുകഞ്ഞിരിക്കുമെന്നത് തങ്ക മുത്തു ആദ്യം ശപഥം ചെയ്തത്....ചാരായ ഷാപ്പില്‍ വെച്ചാണ്. അത്, അമ്മാളു എന്ന സുന്ദരിയായ ശാന്ത്നുവിന്റെ ഭാര്യയുടെ രാത്രികള്‍ സ്വപനം കണ്ടാണ് എന്ന് ദേശക്കാര്‍ ദുര്‍വ്യഖ്യനം ചെയ്തു.. അതിലൊന്നും കുലുങ്ങാതെ, തങ്ക മുത്തു പകലിരുവുകള്‍ പണിചെയ്ത പണവുമായി വൈകിയ രാത്രികളില്‍ പോലും തിലോത്തമന്റെ വീട് പടിക്കല്‍ ഓട്ടോ റിക്ഷയില്‍ വന്നിറങ്ങി. അയാള്‍ എത്ര വൈകിയാലും, അമ്മാളു അയാള്‍ക്ക് വെച്ച് വിളമ്പുകയും, അതി രാവിലെ അയാള്‍ക്കെത്രയും ഇഷ്ടമുള്ള "പൊങ്ങലും" പൊട്ടു കടല ചട്ടിണിയും ഉണ്ടാക്കി കൊടുത്ത്, പടി വരെ ചെന്ന് യാത്രയാക്കുകയും ചെയ്തു.
അങ്ങിനെയിരിക്കെയാണ് തങ്ക മുത്തു തിലോത്താമന്റെ മച്ചിലെ പ്രതിഷ്ടക്ക് ഒരു ചെറിയ കോവില്‍ പണി കഴിപ്പിച്ചത്.. ദിനം തോറും പൂ മുടാനും പൂജ ചെയ്യാനും അമ്മാളുവിനെ കൂടെ കൂട്ടിയതും.. അവിടെ വന്ന് പ്രാര്‍ഥിച്ചാല്‍, സാമ്പത്തിക ഉയര്‍ച്ച ഉണ്ടാകുമെന്നും ശത്രു സംഹാരം നടക്കുമെന്നും ചെറിയ നോട്ടീസ് അച്ചടിച്ചു വിതരണം ചെയ്തായിരുന്നു തുടക്കം. അവിടെ വരാന്‍ തുടങ്ങിയ ഭകത്ര്‍ക്ക് ഭസ്മവും, ഉപ്പില്ലാതെ കടല പുഴുങ്ങിയതും പ്രസാദമായി നല്കാന്‍ തുടങ്ങിയത് പിന്നീടാണ്.
ഒന്ന് രണ്ട് വര്‍ഷത്തിനുള്ളില്‍ തങ്ക മുത്തു പഴണി സാമിയും അമ്മാളു, പഴണി അമ്മാളുവായതും എങ്ങനെയെന്ന് ദേശക്കാര്‍ക്ക് പോലും അജ്ഞാതമാണ്. അത്യാവശ്യത്തിന് കടം ചോദിച്ചു വന്ന ദേശക്കാരെ ആരെയും പഴണി സാമി, വെറും കയ്യോടെ മടക്കി അയച്ചില്ല. ചെറിയൊരു ദിവസ പലിശ, ആണ്ടവന്റെ പേരില്‍ കൊടുത്തവരില്‍ നിന്ന് വാങ്ങി.. പതുക്കെ, തങ്ക മുത്തു എന്ന പഴണി സാമി, മരുതശ്ശേരിക്കാരുടെ ചിന്ന ബാങ്ക് ആയി നാടിനെ തന്നെ പ്രസാദിച്ചു.
' സത്യം പരെണല്ലോ..... അമ്മാളുനെ വെച്ചോണ്ടിരുന്നോ ന്നും ന്നിക്കറില്ല്യ... കാണാത്തത് നമ്മള് ങ്ങനെ പറേം? ... അമ്മാളുന് ഒനെന്ന് പറഞ്ഞാ ജീവനായിരുന്നു.. പിന്നെ ആ പെണ്ണ്... ദേവുട്ടി... ഓളെ കോളെജില് പഠിപ്പിക്കാന്‍ കാശ് ചിലവാക്കീത് ഓനാ.... സത്യം പരെണലോ....ദേവുട്ടിക്കു.... അയാള് സ്വന്തം മാമനെ പോലെ തന്നെയായിരുന്നു. തമിഴ് നാട്ടിലൊക്കെ സ്വന്തം മാമന്‍ പൊടമുറി കൊടുക്ക്ന്നെതില് തെറ്റില്ല്യ ത്രെ."
തിലോത്തമന്റെ അയല്‍വക്കത്തെ അറുപത് കഴിഞ്ഞ മിനാക്ഷ്യെമ്മക്ക് പഴണി സാമിയെ കുറിച്ച് നല്ലത് മാത്രമേ നാവിന്‍ തുമ്പില്‍ ഉണ്ടായിരുന്നുള്ളൂ. കോവിലില് കാണാന്‍ ചെന്നപ്പോഴെല്ലാം , മുറുക്കാന്‍ വാങ്ങാന്‍ ഇതിരിക്കട്ടെ എന്ന് പറഞ്ഞു പത്തും ഇരുപതും കൊടുത്തു. ആ നന്ദിയോടെ, മിനാക്ഷ്യമ്മ തുടര്‍ന്ന് പറഞ്ഞു..
" ഓനെ കുറ്റം ചാര്‍ത്തി അങ്ങനെ ഇപ്പോ ആരും അങ്ങനെ വല്യൊരു ആവണ്ട....ന്റെ നായര് മരിച്ച് ആണ്ട് എത്തെണന്റെ മുന്‍പ്, ന്റെ വാതിലിലും ജനാലേലും ഒക്കെ മുട്ടേം എന്നെ കാണുന്പോ മന്ത്രം ജപിക്കേം ഒക്കെ ചെയ്ത മാന്യമാരെടെ ദേശാ ... ഇത്..."
" ന്നാലും.....നാട്ടുകാര് പരെണത് നിക്ക് അങ്ങട് ദഹിക്കിണില്ല്യാ ട്ടോ."
********* ********* ********
അന്ന് തങ്ക മുത്തു, താന്റെ അപ്രതീക്ഷിത അതിഥിയുടെ പുഞ്ചിരിയില്‍, കോവിലിലെ ഓഫീസ് മുറിയില്‍ എണ്ണി കൊണ്ടിരുന്ന കാശും കണക്കുകളും നിമിഷത്തേക്ക് മറന്നു.
"ദേവുട്ടി""!! അയാളുടെ ചുണ്ട് അറിയാതെ ഉരുവിട്ടു.
"മാമ"........ അപ്രതീക്ഷിതമായ ആ വിളിയില്‍, തന്റെ മനസ്സിന്റെ ലോക്കറില്‍ കോടികണക്കിന് രൂപ വന്നു നിറഞ്ഞ അനുഭുതി തങ്ക മുത്തുവിന് അനുഭവപ്പെട്ടു.
'അമ്മ പറഞ്ഞു...മാമക്ക് എന്നെ കെട്ടാന്‍ ആഗ്രഹമുണ്ടെന്ന്...." അത് കേട്ട നിമിഷത്തിലെ പോലെ തങ്ക മുത്തുവിന്റെ ഹ്രദയത്തില്‍ പാണ്ടി മേളം കൊട്ടി കയറി.
" എനിക്കിഷ്ടാ.......ഒരേ ഒരു കണ്ടിഷന്‍... എനിക്ക് മാമയെ ഒരു വര്ഷം " കാതലി"ക്കണം. കാതലിച്ചു കാതലിച്ച ശേഷം വേണം... മാമ എന്റെ കഴുത്തില്‍ താലി കെട്ടാന്‍.. .. അത് വരെ ഈ വിവരം ആരും അറിയരുത്".
സാധാരണ മലയാളം മാത്രം പറയാന്‍ ശ്രദ്ധിക്കുന്ന പളനി സാമി, അറിയാതെ.....സ്വപനത്തിലെന്ന പോലെ പറഞ്ഞു പോയി...
" ദേവു.... ഉന്‍.. ഇഷ്ടം..."
പിന്നീട്, 36 വയസുള്ള പളനി വേലുവും 18 വയസു മാത്രം കഴിഞ്ഞ ദേവുട്ടിയും, കാതലനും കാതലിയുമായി.. ഫോണ്‍ സംഭാക്ഷണങ്ങളില്‍, എരിവും മധുരവും അലിഞ്ഞു ചേര്‍ന്ന പ്രണയ നിമിഷങ്ങളിലൂടെ സമാഗമങ്ങള്‍. സമ്മാനങ്ങളുടെ ശര വര്‍ഷങ്ങള്‍.
Comments (0)