Literary Collections
Read books online » Literary Collections » അക്ഷരം മാസിക- July 2017 by Aksharam Magazine Admin, Raj Mohan (e reading malayalam books TXT) 📖

Book online «അക്ഷരം മാസിക- July 2017 by Aksharam Magazine Admin, Raj Mohan (e reading malayalam books TXT) 📖». Author Aksharam Magazine Admin, Raj Mohan



1 2 3
Go to page:
ആമുഖം

മുഖപുസ്തകത്താളുകളിലൊടുങ്ങുന്ന കുറച്ചു രചനകൾ ഓരോ മാസവും മാസികയാക്കി വായക്കാരിലെത്തിക്കുകയാണ് അക്ഷരം മാസിക .വായിക്കാനും എഴുതാനും താല്പര്യം കാണിക്കുന്ന നിങ്ങളുടെ കൂട്ടുകാരെ ഈ വിവരം അറിയിക്കുക.

 

ഈ മാസികയുടെ പുറകിലെ പ്രവ൪ത്തനങ്ങളെ നിയന്ത്രിക്കുന്ന FB കൂട്ടായ്മകളുടെ വിവരങ്ങളെല്ലാം താഴെ കൊടുത്തിരിക്കുന്നു. താല്പര്യമുള്ളവ൪ക്കെല്ലാം ഈ കൂട്ടായ്മകളിലേയ്ക്ക് സ്വാഗതം. കറിക്കൂട്ടുകളുമായ് Food Magazine FB Group,  ഭക്തിക്കായ്- ഭക്തിസാഗരം FB Group, ജോലിക്കായ് Job Magazine FB Group, കവിതയ്ക്കായ് കാവ്യ വഴിത്താര, അക്ഷര സാഗരം, അക്ഷരം മാസിക.

 

ഈ മാസികയുടെ വളർച്ചയിൽ, അതിന്റെ എല്ലാ മേഘലകളിലും നിങ്ങളുടെ മികച്ച പങ്കാളിത്തവും സഹകരണവും ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

 

 പുസ്തക വായനയ്ക്ക് ഡിജിറ്റലായ ദൃശ്യഭാഷ്യം നൽകിക്കൊണ്ട് നിങ്ങളുടെ അഭിരുചിക്ക് അനുസരിച്ച് വായിക്കാനും എഴുതാനും ചിന്തിക്കാനും വഴിയൊരുക്കുകയാണ് അക്ഷരം മാസിക. ഒരു പാട് വായിക്കാൻ നിറഞ്ഞ വിഭവങ്ങൾ ഈ മാസികയിലു ണ്ട്.

 

FB Group രചനകളെ തുട൪ച്ചയായി പ്രസിദ്ധീകരിച്ച് വായനക്കാരിലെത്തിക്കുന്നു.

  

മാസികയിലെ ലി൯ക്ഫേസ്ബുക്കുമായി ബന്ധിപ്പിച്ചിരിക്കുന്നു.

      

 സ്നേഹത്തോടെ .....  ചീഫ് എഡിറ്റ൪, അക്ഷരം മാസിക 

 

Magazine controlled by the following FB Groups.

 ഫേസ്ബുക്ക് ഗ്രൂപ്പ്:-അക്ഷരം മാസിക

https://www.facebook.com/groups/508054989269794/

 ഫേസ്ബുക്ക് ഗ്രൂപ്പ്:-അക്ഷരസാഗരം-Aksharasagaram

https://www.facebook.com/groups/1534815413490719/

ഫേസ്ബുക്ക് ഗ്രൂപ്പ്:-കാവ്യ വഴിത്താര

https://www.facebook.com/groups/674676489243524/

ഫേസ്ബുക്ക് ഗ്രൂപ്പ്:-ഭക്തിസാഗരം-Bakthisagaram

https://www.facebook.com/groups/312075739139154/

ഫേസ്ബുക്ക് ഗ്രൂപ്പ്:-FOOD MAGAZINE

https://www.facebook.com/groups/207763306101666/

ഫേസ്ബുക്ക് ഗ്രൂപ്പ്:-JOB MAGAZINE

https://www.facebook.com/groups/214976748664278/

 വെബ് സെറ്റ്:-http://wordemagazine.wordpress.com/blog

                      https://poetryemagazine.wordpress.com/

  e-page:-WORDS   https://www.facebook.com/wordemagazine

 

 

    Chief Editor: Raj Mohan, M.Com,BLIS,PGDCA,DTTM (Accounts Officer-Gulf)

Editor Page:- https://www.facebook.com/Rajmohanepage/

Digital Production:- അക്ഷരം മാസിക

https://www.facebook.com/aksharamdigitalmagazine/

Media Publicity :-WORDS

www.facebook.com/wordemagazine

 Prepared By: Admin Group-Aksharam Magazine

Sub Editors:-Biju Mohan,Aluvila Prasad Kumar

 

 

 

Chief Advisor: Joy Abraham (Vssc മു൯ ശാസ്ത്രജ്ഞ൯ ) 

 Editorial Board: - സിറിൾ കുണ്ടൂർ,Krishnakumar Payyanur,Vinod Pillai Attingal

 

ജിഎസ്ടി-ലേഖനം

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നികുതി പരിഷ്കരണത്തിലേക്കാണ് രാജ്യം കടക്കുന്നത്. പരോക്ഷ നികുതികള്‍ക്കെല്ലാം പകരം ജിഎസ്ടി മാത്രം. ഓരോ ഉത്പന്നങ്ങളുടേയും നികുതി നിരക്കുകല്‍ നേരത്തെ തന്നെ തീരുമാനിച്ചതാണ്. നിരവധി ഉത്പന്നങ്ങളുടെ വില കുറയുകയും കൂടുകയും ചെയ്യും . 

ധാന്യങ്ങളും പച്ചക്കറിയും പാലും മുട്ടയുമടക്കമുള്ള അവശ്യ വസ്തുക്കള്‍ക്ക് നികുതിയില്ല. എന്നാല്‍ ബ്രഡ്, മറ്റ് പാക്കറ്റ് ഭക്ഷണ പദാര്‍ത്ഥങ്ങള്‍, ശീതീകരിച്ച പച്ചക്കറി തുടങ്ങിയവക്ക് 4ശതമാനമാണ് നികുതി. 1000 രൂപയില്‍ താഴെയുള്ള വസ്ത്രങ്ങള്ഡക്ക് 4 ശതമാനം മാത്രമാണ് നികുതി. 1000 രൂപക്ക് മുകളിലുള്ള ബ്രാന്‍ഡഡ് വസ്ത്രങ്ങള്‍ക്ക് വില കൂടും. 15 ശതമാനമായിരുന്ന സേവന നികുതി ജിഎസ്ടിയിലേക്ക് മാറുന്നതോടെ 18 ശതമാനമാകും. 
ബാങ്ക് സേവന നിരക്കും ഇന്‍ഷ്വറന്‍സ് പ്രീമിയവും കൂടും. എസി തീവണ്ടി നിരക്ക് കൂടും, ബിസിനസ് ക്ലാസ് വിമാന നിരക്കിലും വര്‍ദ്ധനയുണ്ടാകും. 1000 രൂപക്ക് താഴെയുള്ള ഹോട്ടല്‍ മുറിക്ക് നികുതിയില്ല. പക്ഷെ 5000 രൂപക്ക് മുകളിലുള്ള 5 സ്റ്റാര്‍ ഹോട്ടല്‍ മുറിയുടെ നികുതി കൂടും. ഫ്രിഡ്ജ്. വാഷിംഗ് മെഷീന്‍ എന്നിവക്കും നേരിയ വില വര്‍ദ്ധന വരും. 
പക്ഷെ ചെറുകാറുകളുടെ വിലയില്‍ വര്‍ദ്ധന ഉണ്ടാകും. 12000 രൂപ വരെ കാര്‍ വില ഉയരും. പക്ഷെ ആഡംബര കാറുകളുടേയും എസ് യുവികളുടേയും വില കുറയും. ചില മോഡലുകള്‍ക്ക് ഒന്നര ലക്ഷം രൂപ വരെ വില കുറയുമെന്നാണ് കണക്ക്. നികുതി കുറഞ്ഞിട്ടും വില കുറക്കാതിരിക്കുകയോ വില കൂട്ടുകയോ ചെയ്താല്‍ ഇടപെടാന്‍ വിലനിയന്ത്രണ അതോറിറ്റിക്ക് അധികാരം നല്‍കുന്നതാണ് പുതിയ നിയമം...Aksharam Masika Team

 

നിനവുകളിലൊരു.... മഴ.... (കവിത)

 

എന്റെ വയനാടൻ യാത്രകൾ- യാത്ര

മാമന്റെ വീടുണ്ട് വയനാട്ടിൽ,
മധുരമനോഹര ദൃശ്യങ്ങൾ മനസിലേക്ക് 
ചേക്കേറിയത് ഈ യാത്രകളിലാണ്

നന്നേ ചെറുപ്പത്തിലേ വയനാടിനെക്കുറിള്ള 
ഒരു കുഞ്ഞുദൃശ്യം മനസിലുണ്ട് ,വീട്ടുകാർ 
പറയാറുള്ള യാത്രാവിവരണങ്ങളിൽനിന്ന് 
ലഭിക്കുന്ന ഏടുകൾ അന്നേയെൻ കുഞ്ഞുമനസിൽ 
സൂക്ഷിച്ചു വെച്ചിരുന്നു. ആ ദുർഘടം പിടിച്ച 
യാത്രാചിത്രം,

ചുരം വഴി വളഞ്ഞും പുളഞ്ഞും നീങ്ങുന്ന 
ആനവണ്ടിയുടെ മുരൾച്ച ശബ്ദം ഇന്നും 
അലയടിക്കുന്നുണ്ട് കാതുകളിൽ,
നീളമുള്ള ഓർമ്മകൾ ചുരവളവുകളിലൂടെ തെന്നിച്ചെരിഞ്ഞുപതിയെപതിയെ ഹൃദയമിടിപ്പോടെ നീങ്ങാറുമുണ്ട്,

17യാം വയസിലാണെന്റെ ഒറ്റക്കുള്ള ആദ്യ വയനാടുയാത്ര, മനസ്സിലുറങ്ങിക്കിടന്ന ചിന്തകൾ 
ഉണർന്നു വികസിക്കാൻ തുടങ്ങിയത് അവിടന്നങ്ങോട്ടാണ്,

ഇടതൂർന്ന വനഭംഗിയും മലയോരക്കാഴ്ച്ചകളുടെ വശ്യതയും നിറഞ്ഞ വർണ്ണമനോഹര മായാലോകം മനസ്സിലേക്ക് കടന്നുവന്നത് അങ്ങിനെയാണ്,

ചേർത്തു നിർത്തിയിരുന്നു ഞാനെന്നിലേക്ക് ആ നാടിനേയും നാട്ടുഭംഗിയേയും കൂടാതെ ആ നാട്ടുകാരേയും,

ജേഷ്ഠൻ അവിടെനിന്ന് കല്യാണംകഴിച്ചതോടെ 
ആ നാട്ടിലെനിക്ക് ഒത്തിരി കൂട്ടുകാരേയും ലഭിച്ചു. അവർ നൽകുന്ന ദൃശ്യവിവരണങ്ങളത്രയും മനസെന്ന മായാപുസ്തകത്തിൽ മധുരമായ് കുറിച്ചുവെച്ചപ്പോൾ എനിക്കു മറക്കാനാവാത്തതായി മാറി വയനാടിൻ 
വശ്യചാരുത,

ഇന്നും മധുരമോഹങ്ങളുടെ കൂട്ടത്തിൽ ആദ്യസ്ഥാനം വയനാടിനുണ്ട്, എന്റെ മനമോഹങ്ങളുണരാറുണ്ടിന്നും വയനാടൻ യാത്രകളിൽ, ചാറ്റൽ മഴയുടെ കുളിർകൊണ്ട് മഞ്ഞുമൂടിയ ഇടുങ്ങിയ

മലമ്പാതകളിലൂടെ പ്രകൃതിയോടു സല്ലപിച്ച് യാത്രചെയ്യുമ്പോൾ ചുറ്റുമുള്ളവരെയാരെയും അറിയാറില്ല ആനവണ്ടിയുടെ കെടകെടശബ്ദവും കേൾക്കാറില്ല.

പ്രകൃതിയോട് കൂട്ടുകുടി സല്ലാപങ്ങൾ പറഞ്ഞങ്ങിനെയങ്ങിനെചായയും കാപ്പിയും ഇഞ്ചിയും കുരുമുളകും ഏലക്കയും ഒക്കെ 
വിളയുന്ന നാടായി എന്മനം മാറീട്ടുണ്ടാവും

ഈ വയനാടൻ യാത്രകളാണെന്നെ എഴുത്തിന്റെ 
ലോകത്തേക്ക് കൈപിടിച്ച് ഉയർത്തിയതെന്നു പറയാം. ആ മലനിരകളിൽ പാറിപ്പറക്കുന്ന പക്ഷിയായ് ഇന്നും എന്മനം അലയുന്നുണ്ട് 
ഇനിയും കുത്തിക്കുറിക്കാനുള്ളവർണ്ണമനോഹര
വരികൾ തേടി.

മലയാള വിദ്യാഭ്യാസം നന്നേക്കുറഞ്ഞ 
എന്നെ ഞാനെന്ന വരികളിലേക്കെത്തിച്ചത് 
ഈ വയനാടൻ യാത്രകളായിരുന്നു,

ആ മലനാടിന്റെ മധുരം നിറഞ്ഞ
മണ്ണിലാണെന്റെ മനസുണർന്നത്-ജലീല്‍ കെ,കൽപകഞ്ചേരി

Kkjaleelk Kkj

വിശ്വാസം-കവിത

Santhosh NG‎ 

 

Druvangal-കവിത

Kavitha Menon 

 

 

പടം വര

Aswathy Rajendran

എന്റെ മോൾ വരച്ചതാണെ... Vaiga

Gopan Palazhi

 

Narmada-കവിത

Aswathy Rajendran

വെളിപാട് -കവിത

 

കലുഷിതമായ സാഗരത്തിൽ 
ഞാൻ ഒരു കല്ലിട്ടു
ദുഖങ്ങൾ ഖനീഭവിച്ചു -
മഴയായി കടലിനുമീതെ 
പെയ്തിറങ്ങുന്നത് കണ്ടു,

കലുഷിതമായ സാഗരത്തിൽ 
ഒരു പായ്കപ്പൽ 
ദിക്കുതെറ്റിയലയുന്നത്‌ 
ഞാൻ കണ്ടു,

കടൽ പ്രക്ഷുബ്ദമായിരുന്നു 
പ്രവാചകൻ 
കടലിനെ നോക്കി
പുഞ്ചിരിച്ചു 
തിരമാലകൾ 
കാലിനെ ചുംബിച്ച് 
തിരിച്ചിറങ്ങി

ചിന്തയുടെ നങ്കൂരം
പ്രവാചകൻ 
കൈയിലേൽപ്പിക്കുന്നു 
കപ്പലിനെ ദിക്കുതെറ്റിയലയാന്
വിടാതിരിക്കൂ
കലുഷിതമായ 
മനസ്സിൽ പുഞ്ചിരി നിറക്കൂ.

പ്രവാചകൻ 
അപ്രത്യക്ഷനായിരിക്കുന്നു !

അനീഷ് നർമ്മദ 

ഊന്നുവടികൾ-കവിത

 

കഴലളന്നു പഥിക,നീയഴൽപഥമനുനിമിഷം 
വലിഞ്ഞുതാണ്ടവേ,യോരോബിന്ദുതോറും
പൊൻതാലമേന്തി വഴിത്തിരിവൂഷ്മളം
കാത്തിരിപ്പൂ സഹർഷക്ഷണമോടെ,വരിക!

വിഷണ്ണരായൂന്നുവടി കൈവിട്ട കേവ-
ലാത്മാക്കൾ വിറയാർന്ന കാലടികളറച്ചു
വയ്ക്കെ, കൈപിടിച്ചൊപ്പം നടക്കുന്ന
കാലം ചമയ്ക്കുന്ന പ്രഹേളികകൾ നിത്യം.

പണ്ടാകപിലവസ്തുവിലെ കുമാരകനു-
മിതുപോലൊരു വഴിത്തിരിവിലേകനായ്
നിന്നാരാജാങ്കണത്തിൽ നിശ്ചേത,മിരു 
കൈവഴിപിരിയുന്നയനമന്നു രാവിന്നോരം.

ഏതോ (ദു:)സ്വപ്നം തൊട്ടുവിളിച്ചപോൽ
പെട്ടെന്നുനിദ്രവിട്ടുണർന്നതോർക്കുന്നൊപ്പം
തൻപാതിമെയ്യാളെയും പ്രിയസുതനെയും
കണ്ണെടുക്കാതങ്ങു നോക്കിനിന്നതും നിശ്ചലം.

മാടിവിളിക്കുന്നുണ്ടാസ്വപ്നസരണികൾ 
സുഖഭോഗമലർശയ്യ നീളെവിരിച്ചൊന്നും,
അന്യദു:ഖങ്ങളാം മുള്ളുകളിഴപാകി മറ്റൊന്നും,
മാത്രകളെത്രയോ തരിച്ചുപോയ്കുമാരചിത്തം.

ഒടുവിലെല്ലാം ത്യജിച്ചാക്ലേശത്തിൻപന്ഥാവു
നേടിയാമഹാത്മനന്നപരസൗഖ്യത്തിനായ്
ചരിത്രത്തിലുണ്ടെത്രയോ മകു-
ടോദാഹരണങ്ങളീവിധം മായാവടുക്കളായിന്നും.

*തുഷാഗ്നിയിൽ നീറ്റിയാമഹാചക്രവർത്തി
തൻശോകചിത്തമന്നാ കലിംഗയിലടർ-
ക്കളത്തിൽപ്പരന്ന നിണത്തിലൂടുരുണ്ട
മൃത്യുവിൻതേരുകൾ തീർത്ത വിലാപങ്ങൾ.

ഭാരതരണരഥ്യയിലർജ്ജുനന്റെ വൈവശ്യ-
മൊരുമന്ദമാരുതൻപോൽ വീശിയകറ്റി
ഗീതോപദേശതാലവൃന്തത്താലാ പാർത്ഥ-
സാരഥി നിർണ്ണായകമൊരു വഴിത്തിരിവിൽ.

ക്രിസ്തുവുംനബിയുംകൃഷ്ണനുംചരിച്ചതൊരേ 
**ശരമികൾ,താണ്ടിയതതേ വഴിത്തിരിവുക-
ളാ മഹാജീവിതസന്ദേശങ്ങളൂർജ്ജമായ്,
നാളെ നാം നടക്കുന്ന ജീവനപഥങ്ങളിൽ നൂനം. 
------------------------Suresh Kannamathu
*തുഷാഗ്നി=ഉമിത്തീ
**ശരമി=വഴി

 

ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക്-കഥ
1 2 3
Go to page:

Free ebook «അക്ഷരം മാസിക- July 2017 by Aksharam Magazine Admin, Raj Mohan (e reading malayalam books TXT) 📖» - read online now

Comments (0)

There are no comments yet. You can be the first!
Add a comment