അക്ഷരം മാസിക- August 2017 by Aksharam Magazine Admin (book club reads .txt) 📖
- Author: Aksharam Magazine Admin
Book online «അക്ഷരം മാസിക- August 2017 by Aksharam Magazine Admin (book club reads .txt) 📖». Author Aksharam Magazine Admin
അവൾക്ക്-കവിത
ഇരുൾ തീരുന്നു ,
ധവള പ്രഭാവനാമവിടുന്നണയുക ,...
ഒരുപിടി പൂവച്ചു പോവുക കാലമേ ,
എൻ പ്രണയത്തിന്റെ ശ്വാസകോശം വറ്റി മങ്ങിയൊടുങ്ങുമീ കല്ലറയിൽ,
ഒരു മൗനം..
വെറുതെ സ്മരിക്കുക..
നീയൊന്നു തൊട്ടു തലോടി മറയുക...
ഞങ്ങൾ നിരർത്ഥരായ്
വേർപിരിഞ്ഞങ്കിലും,
കാലം ഉഴുതും ഇളക്കിയും
ഇഴചേർത്തും ഉരുവമാക്കീടുന്ന, നൃപഭാവനകളാം ജീവിതങ്ങൾ തീർത്ത നിന്റെ മിന്നാമിനുങ്ങു
മിഴികളൊന്നിമയിട്ടു പോവുക.
പിന്നിട്ട വഴികളിൽ, തോട്ടുവരമ്പിൽ, കുന്നിന്റെയറ്റത്തെ ഞാവൽമരത്തിന്റെ നിഴലിലും, എൻ ഗൃഹസ്പർശിയാം മാവിൻ ചുവട്ടിലും,
നിൻ പാദധൂളികളിന്നും മണക്കുന്ന എൻഹൃദയത്തിന്റെ തീചുട്ട മുറ്റത്തും,
ഒടുവിലിന്നുമൊരേകസാക്ഷ്യം പോലെ വരിവെള്ള വടുവുള്ളൊരീ നാട്ടുവഴിയിലും
ഒരുപിടി പൂവച്ചു പോവുക...
മണ്ണിന്നടിയിൽ പിറക്കാം പ്രിയേ,
നമുക്കന്യമാംജീവിത
ഗണിതകീടങ്ങൾക്കുമകലെയായ്
തമ്മിലറിഞ്ഞു പുനർജ്ജനിച്ചീടണം,
ഏതു ജീവിയായ് തീർന്നുപോമെങ്കിലും,
ധന്യമായ്,സാർത്ഥമായ്തീരണ മാജന്മമെങ്കിലും ..
കാലമേ പറന്നിരിയ്ക്ക,
നീയീ ചായ്ഞ്ഞുതൂങ്ങിയശാഖിതൻ തുമ്പിലെ തേൻകിനിയുന്ന പൂമണം ചൂടുക ,ഓർമ്മയാമെന്റെ തീർത്ഥം നുകരുക ..ടി.കെ. രഘുനാഥ്
പ്രണയതീരം-കവിതാ സമാഹാരം(Digital)
പ്രണയതീരം-കവിതാ സമാഹാരം-Written by -Rajmohan-മനോഹരമായ
ഒരു പുതിയ കവിതാ സമാഹാരം ഡിജിറ്റലായി പുസ്തകം പോലെ വായിക്കാം.
വെബ് ലി൯ക് ഉപയോഗിക്കുക....Free to read....
https://www.bookrix.com/book.html?bookID=zle3ff22b012f75_1495874066.4834320545#0,504,18846
Book also available now in our free digital books library:- https://www.facebook.com/digitalbooksworld
അക്ഷരസാഗരം Online (Literature Weekly Edition-7)
അക്ഷരസാഗരം അവതരിപ്പിക്കുന്ന- Online Weekly- Edition-7 - പുതുമയുള്ള സംരംഭം. സാഹിത്യ രചനകളെ തുട൪ച്ചയായി പ്രസിദ്ധീകരിച്ച് വായനക്കാരിലെത്തിക്കുന്നു. എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.... Press below link to read free:-
https://wordsmagazineblog.wordpress.com/2017/07/23/aksharasagaram-onlineliterature-weekly-edition-7/
കാവ്യ വഴിത്താര-കവിതാ സമാഹാരം(Digital)
മനോഹരമായ ഒരു പുതിയ കവിതാസമാഹാരം.... താഴെ കൊടുത്തിരിക്കുന്ന ലി൯ക് തുറന്ന് വായിക്കുക.... ഡിജിറ്റലായി പുസ്തകം പോലെ വായിക്കാം.Written by:- Rajmohan
https://www.bookrix.com/book.html?bookID=zle3ff22b012f75_1483036558.8877270222#0,504,30438
Book also available now in our digital library:- https://www.facebook.com/digitalbooksworld
മിഴികളിലൂടെ-കവിതാസമാഹാരം
മനോഹരമായ ഒരു പുതിയ കവിതാസമാഹാരം.... താഴെ കൊടുത്തിരിക്കുന്ന ലി൯ക് തുറന്ന് വായിക്കുക.... ഡിജിറ്റലാണ്.Written by:-Rajmohan
https://www.bookrix.com/book.html?bookID=zle3ff22b012f75_1485341475.8390879631#0,504,26928
Also avilable in our digital library:- https://www.facebook.com/digitalbooksworld
അക്ഷരം Digital മാസിക July 2017
അക്ഷരം Digital മാസിക July 2017----അക്ഷരസാഗരം-/കാവ്യ വഴിത്താര /ഭക്തിസാഗരം/JOB MAGAZINE/FOOD MAGAZINE എന്നീ മുഖപുസ്തക ഗ്രൂപ്പുകളുടെ സഹകരണത്തോടെ ഡിജിറ്റലായി
പ്രസിദ്ധീകരിച്ചിരിക്കുന്നു.
Inviting your writings for next edition.Press below Link to read free..
https://www.bookrix.com/book.html?bookID=zle3ff22b012f75_1498885939.9951870441#0,558,29772
കഥക്കൂട്ട്-കഥാ സമാഹാരം
കുറച്ച് കഥ ഡിജിറ്റലായി
പ്രസിദ്ധീകരിച്ചിരിക്കുന്നു.Thriller story collection. Press below Link to read free..
(Written by:-Rajmohan)
https://www.bookrix.com/book.html?bookID=zle3ff22b012f75_1499500100.0782890320#0,504,13806
Wordsonline വീഡിയോ channel
(www.fb.com/wordemagazine) അവതരിപ്പിക്കുന്നു. Wordsonline വീഡിയോ channel. മനോഹരമായ കവിതകളും, ഷോട്ട് ഫിലിം, ഗാനങ്ങളുമായി..... ഇനിയന്നും. നിങ്ങളുടെ ഗാനങ്ങളും റെക്കോഡ് ചെയ്തു അയക്കുക.Introducing Words online Video channel . Press below to watch channel free:-
https://vid.me/Wordsonline
കവിത
Vibheesh Tikkodi
കേരളത്തിൽ സാമ്പത്തിക വിപ്ലവം, വരുന്നു....കേരള ബാങ്ക്കേരളത്തിൽ ബാങ്കിംഗ് വിപ്ലവത്തിന് തുടക്കം കുറിക്കാൻ ഇനി വെറും 20 മാസങ്ങൾ മാത്രം. കേരള ബാങ്ക് രൂപീകരണത്തിനായി കർമ്മസേന രൂപീകരിക്കാനും 20 മാസത്തിനുള്ളിൽ ബാങ്കിന്റെ രൂപീകരണ നടപടികൾ പൂർത്തിയാക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. നബാർഡ് ചീഫ് ജനറൽ മാനേജർ സ്ഥാനത്തു നിന്ന് വിരമിച്ച വി.ആർ. രവീന്ദ്രനാഥ് ആയിരിക്കും കർമ്മസേനയുടെ അദ്ധ്യക്ഷൻ. കൂടാതെ ബാങ്കിംഗ്, ഐ.ടി, മാനേജ്മെന്റ്, നിയമം എന്നീ നാല് മേഖലകളിലെ വിദഗ്ധരും കർമ്മസേനയിൽ അംഗങ്ങളായിരിക്കും.
കേരള ബാങ്ക് സംബന്ധിച്ച് പഠിക്കുന്നതിന് സർക്കാർ നേരത്തേ നിയോഗിച്ച ഡോ. എം.എസ്. ശ്രീറാം കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അടുത്ത 20 മാസത്തിനുള്ളിൽ ബാങ്കിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കുകയാണ് കർമ്മസേനയുടെ ചുമതല. സംസ്ഥാന സഹകരണ ബാങ്കുകളും ജില്ലാ സഹകരണ ബാങ്കുകളും ഏകോപിപ്പിച്ച് 1200ലധികം ശാഖകളുള്ള കേരള ബാങ്ക് രൂപീകരിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.
സഹകരണ ബാങ്കിംഗ് മേഖലയുടെ അടിമുടി മാറ്റമാണ് കേരള ബാങ്ക് എന്ന ആശയത്തിലൂടെ ലക്ഷ്യമിടുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഈ ആശയം ആദ്യം മുന്നോട്ടുവച്ചത്. കേരള ബാങ്ക് രൂപീകരിക്കുന്നതോടെ സർക്കാറിന്റെ പദ്ധതികൾ കേരള ബാങ്കിലൂടെ നടപ്പാക്കാൻ സാധ്യയുണ്ടെന്നാണ് സൂചന. കൂടാതെ സ്വകാര്യ ബാങ്കുകളും മറ്റും ഉയർന്ന സർവ്വീസ് ചാർജ്ജ് ഈടാക്കുമ്പോൾ കേരള ബാങ്ക് കുറഞ്ഞ നിരക്കിലുള്ള സർവ്വീസ് ചാർജ്ജ് ആകും ഈടാക്കുക.
കേരള ബാങ്കിന്റെ പ്രധാന ലക്ഷ്യം സംസ്ഥാനത്തിന്റെ വളർച്ചയ്ക്കും വികസനത്തിനുമായി ഫണ്ട് ലഭ്യമാക്കുക എന്നതാണ്. ബാങ്ക് രൂപീകരിക്കുന്നതോടെ കേരളത്തിന്റെ വർദ്ധിച്ചു വരുന്ന ആവശ്യങ്ങൾക്ക് ഫണ്ട് കണ്ടെത്താനാകും. ധനകാര്യ മേഖലയിലെ കേരള ബാങ്കിന്റെ വളർച്ച സ്വകാര്യമേഖലയുടെ വളർച്ചയെ പരോക്ഷമായി സഹായിക്കും. ഇത് കൂടുതൽ എൻ.ആർ.ഐ പണം സ്വരൂപിക്കാൻ ബാങ്കിന് സഹായകമാകും.
കേരളത്തിലെ ബാങ്കുകൾ 1.20 ലക്ഷം കോടി രൂപയുടെ എൻ.ആർ.ഐ നിക്ഷേപം സ്വീകരിക്കുന്നുണ്ട്. ഇതിൽ 30% കേരളത്തിലെ പ്രഥമ ബാങ്കായ എസ്.ബി.ടിയിലാണ് ലഭിച്ചിരുന്നത്. എന്നാൽ എസ്.ബി.ടി - എസ്.ബി.ഐ ലയനം നടന്നതോടെ എസ്.ബി.ടിയുടെ പ്രാദേശികത നഷ്ട്ടപ്പെടുമെന്നും ഈ അവസരം കേരളാ ബാങ്കിന് പ്രയോജനപ്പെടുത്താനാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
സഹകരണ ബാങ്കിംഗ് ഇപ്പോൾ ഒരു ത്രിതല സംവിധാനത്തിലാണ് പ്രവർത്തിക്കുന്നത്. കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കുകളാണ് തലപ്പത്തുള്ളത്. ജില്ലാ സഹകരണ ബാങ്കുകൾ രണ്ടാമത്തെ തലത്തിൽ വരുന്നു. ഏറ്റവും താഴത്തെ തലത്തിലാണ് പ്രാദേശിക സഹകരണ സംഘങ്ങൾ. എന്നാൽ കേരളാ ബാങ്ക് രൂപീകരിക്കുന്നതോടെ ബാങ്കിന്റെ പ്രവർത്തനം രണ്ട് തലത്തിലുള്ള സംവിധാനമായി മാറും. കൂടാതെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചയിരിക്കും ബാങ്ക് പ്രവർത്തിക്കുക
കേരള ബാങ്ക് രൂപീകരിക്കുന്നതിന് റിസർവ് ബാങ്കിന്റെ ലൈസൻസ് നേടണം. നിലവിലുള്ള ലൈസൻസ് ഉപയോഗിച്ച് മുന്നോട്ട് പോകാൻ സാധിച്ചാലും ജില്ലാ സഹകരണ ബാങ്കുകളും സംസ്ഥാന സഹകരണ ബാങ്കുകളും തമ്മിലുള്ള ലയനത്തിന് റിസർവ് ബാങ്കിന്റെ അനുമതി വേണം.
50000 കോടിയാണ് കേരളാ ബാങ്കിന്റെ പ്രാരംഭ മൂലധനമായി കണക്കാക്കിയിരിക്കുന്നത്. വിവിധ ബാങ്കുകളിലുള്ള ഡിപ്പോസിറ്റ് ഫണ്ടുകളുടെ ഭാഗിക കൈമാറ്റമോ പരിവർത്തനമോ വഴിയാകും ഈ തുക കണ്ടെത്തുക.
കേരള ബാങ്കിന്റെ ഉപഭോക്താക്കൾക്ക് കുറഞ്ഞ പലിശ നിരക്കിൽ വായ്പകൾ ലഭ്യമാകും. സിംഗിൽ മാനേജ്മെന്റ് സിസ്റ്റമായതിനാൽ വായ്പകളും മറ്റും വളരെ വേഗം അനുവദിച്ച് കിട്ടും.
സഹകരണ ബാങ്കുകളിൽ നിലവിലുള്ള ജീവനക്കാരെ പുനർ വിന്യസിക്കുന്നതിനൊപ്പം പ്രൊഫഷണൽ യോഗ്യതയുള്ള പുതിയ ജീവനക്കാരെ കണ്ടെത്തും. ഇത് കേരളത്തിലെ ബാങ്കിംഗ് മേഖലയിൽ കൂടുതൽ തൊഴിൽ സാധ്യതയുണ്ടാക്കും. പിഎസ്.സി പോലുള്ള സർക്കാർ ഏജൻസികൾ വഴിയാകും ജീവനക്കാരെ തിരഞ്ഞെടുക്കുക. നിലവിൽ സംസ്ഥാന സഹകരണ ബാങ്കുകളിൽ 273 ജീവനക്കാരും ജില്ലാ സഹകരണ ബാങ്കുകളിൽ 5,000 ത്തോളം ജീവനക്കാരുമുണ്ട്. ബാങ്കുകളുടെ ലയനത്തിനു ശേഷം അവർ എല്ലാവരും കേരളാ ബാങ്ക് ജീവനക്കാരായി മാറും.
Prepared By: Admin Team-Aksharam Magazine FB Group
Comments (0)