അക്ഷരം മാസിക -APRIL 2021 by AKSHARAM MASIKA Admin (best pdf reader for ebooks .txt) 📖
- Author: AKSHARAM MASIKA Admin
Book online «അക്ഷരം മാസിക -APRIL 2021 by AKSHARAM MASIKA Admin (best pdf reader for ebooks .txt) 📖». Author AKSHARAM MASIKA Admin
''അറിയില്ല, കുറച്ച് ദിവസായി ഞാന്‍ അവരെ തിരയാണ്. അമ്മയുടെ മടിയിലാ ഞാന്‍ കിടന്നത് , ഇപ്പോള്‍ അവരെ കാണുന്നില്ല'' അവള്‍ വിതുമ്പി.
അവള്‍ തുടര്‍ന്നു, ''ഞങ്ങള്‍ തിരുപ്പതി പോയിട്ട് വരികയായിരുന്നു. കണ്ടില്ലേ എന്‍റെ തലയിലെ മുടി മുഴുവന്‍ കളഞ്ഞത്, അച്ഛനാ കാറ് ഓടിച്ചത്.''
അവന്‍ അവളെ തന്നെ നോക്കി അവള്‍ പറയുന്നത് ശ്രദ്ധിച്ചിരുന്നു.
'എന്നിട്ട്', അവന്‍ തിരക്കി
''നമ്മുടെ പുതിയ കാറില്‍ ഒരു ലോറി പാഞ്ഞ് വന്ന് ഇടിച്ചു. അച്ച്ഛനും അമ്മയും അപ്പോള്‍ തന്നെ മരിച്ച് പോയി''.
വിനുവില്‍ ഒരു ഞെട്ടലുണ്ടായി. അവളുടെ മുഖത്തെ ഭാവം മാറുന്നത് അവന്‍ കണ്ടു, ഒപ്പം വാക്കുകള്‍ക്ക് ശക്തിയും.
''എന്നെ ആരൊക്കെയോ എടുത്ത് ആശുപത്രിയില്‍ കൊണ്ട് പോയി. അശുപത്രി എത്തിയതും ഞാനും മരിച്ചു'' അവള്‍ പറഞ്ഞു നിര്‍ത്തി.
വിനുവിന്‍റെ ശരീരത്തില്‍ ഒരു മിന്നല്‍ പാഞ്ഞു. അവന്‍റെ രക്തം തണുത്തുറഞ്ഞു വിറക്കാന്‍ തുടങ്ങി.
അപ്പോള്‍ അവളുടെ ശരീരം അലിഞ്ഞില്ലാതാവുകയായിരുന്നു.
ഒരു അലര്‍ച്ചയോടെ അവന്‍ കണ്ണുകള്‍ തുറന്നു. ബസില്‍ ഉറങ്ങുകയായിരുന്നവര്‍ ഞെട്ടി ഉണര്‍ന്നു. ഉറക്കം പോയ യാത്രക്കാര്‍ അവനെ നോക്കി എന്തൊക്കെയോ പുലമ്പി.
അവന്‍റെ അടുത്തിരുന്നയാള്‍ ഒന്നും മനസ്സിലാകാതെ അവനെ തന്നെ തുറിച്ച് നോക്കിയിരിക്കുന്നു.
അവന്‍ മെല്ലെ മിഴികള്‍ താഴ്ത്തി.
അപ്പോള്‍ അവന്‍ കണ്ടു തന്‍റെ കൈകളില്‍ കൂടെ ഒലിച്ചിറങ്ങുന്ന രണ്ടു തുളളി കണ്ണുനീര്‍.
അതിന് അപ്പോഴും നല്ല ചൂടായിരുന്നു. Baiju Chen
നിഴൽ-കഥ
നിഴലുപോലെ കൂടെ ഉണ്ടായിരുന്ന അമ്മയാണ് ഒരു മണിക്കൂർ മുമ്പ് കത്തി ചാമ്പലായത്.
മനുവിന്റെ മനസ് വേദന:കൊണ്ടു പുളഞ്ഞു.
വടക്കേ തൊടിയിൽ ഇപ്പഴും തീക്കനലുകൾ മിന്നി മിന്നി. തെളിയുന്നു. വേവുന്ന മാംസത്തിന്റെ അസ്തിയുടെ ഗന്ധം കാറ്റിൽ അലഞ്ഞു തിരിയുന്നു.
ഈശ്വരാ.! ഇനി ഈ ലോകത്തിൽ എനിക്ക് എന്റെ അമ്മയില്ല.!
ഭൂമിയിൽ ആകെയുള്ള ഒരു അത്താണി' അമ്മയായിരുന്നു. ആ അമ്മയാണിന്ന് ഒരു പിടി ചാരമായി മാറിയത്.
എത്ര ശ്രമിച്ചിട്ടും കണ്ണുകൾ നിറയുന്നത് തടുക്കാനാവുന്നില്ല.
ദൈവമേ എന്തിനു എന്നിൽ നിന്നായി എന്റെ അമ്മയെ അകറ്റിയത്.ഇനിയാരുണ്ട്' ഈ ഭൂമിയിൽ എനിക്കു തുണയായി "?
തലയ്ക്ക് വല്ലാത്ത പെരു പെരുപ്പ്. എന്തും സഹിക്കാം.
അമ്മ. കൂടെ: ഇല്ലാതാവുന്നത് 'സഹിക്കാൻ വയ്യ.
അല്ല. ഒരു കണക്കിനു അമ്മ' യാത്രയായതും നന്നായി.
എത്രയാ ... വേദന തിന്ന്. കഴിയുക. ഗർഭപാത്രത്തിനകത്തെ ചെറിയ കുമിളകളായിരുന്നു തുടക്കം അത് പിന്നെ വലുതായി ' ഞൊടിയിടയിൽ മാറാരോഗിയായി മാറിയ അമ്മയെ നോക്കാൻ ഒരു നേരത്തെ മരുന്നിനും മൂന്ന് നേരത്തെ ഭക്ഷണത്തിനും വളരെ പാടുപെടേണ്ടി വന്നു.
മിണ്ടാൻ വയ്യാത്ത ചെവി കേൾക്കാത്ത ... (അപസ്മാര രോഗി ]ത്തിന്റെ അടിമയായ മനുവിന് ആരു എന്തു ജോലി തരും.
അപസ്മാരം: എന്ന അസുഖം കാരണം. പഠിക്കാൻ പറ്റിയില്ല. ഓർമ്മകളിൽ തെളിയില്ല പഠിച്ചതൊന്നും.
ഒരു വാക്കുരിയാടാനോ' അമ്മ എന്നൊരു വിളി വിളിക്കാനോ. പറ്റാത്ത ജൻമ്മം.
പല വീടുകളിലും കൂലിവേല ചെയ്താണ് ഗോമതിയമ്മ മനുവിനെ നോക്കിയത്. കിട്ടുന്നതെല്ലാം മനുവിന്റെ മരുന്നിനും അസുഖത്തിനും മാത്രം. ഈ വിധം പോവുന്ന മാത്രയിലാണ് ദൈവം മറ്റൊര് പരീക്ഷണ വസ്തുവായി ഗോമതിയമ്മയെ മാറ്റിയത്.
ഇടിവെട്ടേറ്റവനെ പാമ്പുകടിച്ച അവസ്ഥ.!
അവസാനം ആയപ്പോഴെക്കും രോഗത്തിന്റെ ക്രൂരമാം കൈകളിൽ കിടന്നവർ പുളയുമ്പോഴും 'മകനെ ഓർത്തു മാത്രമായിരുന്നവർ വേദനച്ചത്.
പഞ്ചായത്തു വക ആഴ്ച്ച തോറും കിട്ടുന്ന മരുന്നിനാലൊന്നും ഗോമതിയമ്മയുടെ രോഗത്തിനെ നിയന്ത്രിക്കാനായില്ല.
നാട്ടിലെ പഞ്ചായത്ത് മെമ്പർ വഴി.വനിതകൾ നടത്തുന്ന 'ഹോട്ടലിൽ മനുവിന് ചെറിയ പണി കിട്ടി.
പത്ത് വനിതകൾ കൂടി നടത്തുന്ന ഹോട്ടലാണ്. നല്ല കലർപ്പില്ലാത്ത നല്ല ഭക്ഷണമായ കാരണം നല്ല തിരക്കുമാണ്.
മനുവിനെ സംബന്ധിച്ച് വിഷമമില്ലാത്ത പണിയായിരുന്നു. ദോശയ്ക്കുള്ള അരി ആട്ടണം. ചോറു കൊടുക്കുന്ന ഇല തുടക്കണം. പാത്രങ്ങൾ കഴുകണം.' അങ്ങനെ - അല്ലറ ചില്ലറ പണികൾ '
എല്ലാം മിടുക്കനായവൻ ഓടി നടന്നവൻ ചെയ്യും.
ഇടക്ക് വച്ച് അസുഖം വന്നു മറിഞ്ഞു വീഴുമ്പോൾ ' ആരെങ്കിലും താക്കോൽ കൂട്ടം കയ്യിൽ പിടിപ്പിക്കും' ഇത്തിരി നേരം കഴിഞ്ഞാൽ പഴയപടിയാവും.പിന്നെ വല്ലാത്ത ക്ഷീണമാണ്.
കഷ്ടപ്പാടിന്റെ ഉള്ളിലെ ചെറിയ സുഖത്തോടെയുള്ള ജീവിതത്തിനിടക്കാണ് ഗോമതിയമ്മയെ കടന്നുപിടിക്കുന്ന അസുഖവും' കൂനിൻമേൽ കുരു.
ഹിന്ദുവായ ഗോമതിയമ്മ: മുസ്ലീമായ മുനീറിനെ സ്നേഹിച്ചു. അവസാനം എല്ലാവരും അറിഞ്ഞു. നാട്ടിലും വീട്ടിലും വലിയ പുകിലായി.
ഒരു രാത്രി ആരുമറിയാതെ ഗോമതിയമ്മ 'മുനീറിന്റെ കൂടെ നാട്ടിൽ നിന്നും ഒളിച്ചോടി':
ഒരു പാടകലെ ആരുടെയും കണ്ണിൽ പെടാതെ ഒരുമിച്ചവർ താമസിച്ചു.
എന്നാൽ 'ആ... ജീവിതം വെറും നാലു മാസം മാത്രം.
ഒരു നാൾ പണിക്ക് പോയ മുനീറിനെ പിന്നെ കണ്ടില്ല.
ഗോമതിയമ്മയുടെ അടുത്ത് നിന്ന് പോയ മൂന്നാം നാൾ 'കുറച്ചു മേലെയുള്ള റബർ തോട്ടത്തിലെ ഒരു കുളത്തിലായി മുനീറിന്റെ ജീർണ്ണിച്ച ശവശരീരം കണ്ടു കിട്ടി.
'വെറും നാലു മാസത്തെ ജീ Jവിതം.ഇതിനിടയിലെ പ്പഴോ ഗോമതിയമ്മ 'യുടെ വയറ്റിൽ മനുവിന്റെ ജീവനും വളരുന്നുണ്ടായിരുന്നു.പി
ആരുമില്ലാത്ത ആരുമറിയാത്ത നാട്ടിൽ.അങ്ങനെ 'ഗോമതിയമ്മ 'തനിച്ചായി.
പിന്നെയുള്ള ജീവിതം.ഒരു സിനിമകഥ പോലെയായി മാറി.
ദുരിതങ്ങൾ മാത്രം. അവസാനം കുഞ്ഞു പിറന്നു.അത് ' മറ്റൊരു ദുരിതബിന്ദു .!
വളരെ ക്ലേശ പെട്ടു അവർ ജീവിച്ചു. പക്ഷേ അവസാനം 'ദൈവവും അവരെ മാടി വിളിച്ചു.!
'ഇനി വെറും ഓർമ്മകളായി മാത്രം ഗോമതിയമ്മ മാറി.
പണി കഴിഞ്ഞ് വരുമ്പോൾ പഴംപൊരിയും പരിപ്പുവടയും വാങ്ങുവാനായി ഇനിയാരുമില്ല.
ഒരു നിഴലുപോലും ബാക്കിയില്ലാതെ അവസാനിച്ചിരിക്കുന്നു.
അമ്മയെന്ന ആ .പുണ്ണ്യജന്മം. വെറും ചാരമായി മാറി.
മനുവിന്റെ ഹൃദയം വല്ലാതെ തളർന്നു.
ഇനി വയ്യ. ഇവിടം.'' 'അകലേക്ക് നോക്കിയപ്പോൾ തീ കനലിൽ നിന്നും ഉയർന്നു വരുന്ന പുക ചുരുളുകൾ ആകശ മേഘങ്ങൾക്കിടയിലേക്ക് 'ഊളിയിടുന്നു.
ഈശ്വരാ. എന്റെ അമ്മയാണല്ലോ.. ആ പുക ചുരുളായി മാറിയത്.
തലയ്ക്ക് പ്രാന്ത് പിടിക്കുന്ന പോലെ "
വേഗം പൂമുഖത്ത് നിന്നും അകത്ത് ചെന്നു. ഒരു ഷർട്ടെടുത്തിട്ടു.
പിന്നെ വാതിൽപടിക്ക് മേലെ വച്ചതാക്കോലും കയ്യിലെടുത്തു. വാതിൽ പൂട്ടി താക്കോൽ ഇറയത്തെ ഭസ്മ കൊട്ടയിൽ നിക്ഷേപിച്ച ശേഷം .മനു പുറത്തേക്കു നടന്നു.
മുന്നോട്ട് നടക്കുമ്പോൾ ഒരു ലക്ഷ്യമുണ്ടായിരുന്നില്ല. ഇനി എന്ത്. ഇവിടം ഇനി .
തളർന്ന ശരീരവും പിടയുന്ന മനസുമായി മനു റോഡിലൂടെ നടന്നു.ലക്ഷ്യമില്ലാതെ മുന്നോട്ട്.
അപ്പോഴും തൊടിയിലെ ചിത നീറി നീറി ' പുകഞ്ഞുകൊണ്ടിരുന്നു.
സ്വന്തം നിഴലു മാത്രം കുട്ടിനുള്ള മനു. എങ്ങോട്ടെന്നില്ലാതെ നടന്നുകൊണ്ടിരുന്നു. ലക്ഷ്യമില്ലാതെ :........!
സദാനന്ദൻ ടീ പി.-മലപ്പുറം Sadhanandhan Thekkumpadath
സര്‍പ്പക്കാവ്-കഥ
മൈലാഞ്ചി ചോപ്പുളള കൈനോക്കി കാക്കാത്തിപ്പെണ്ണൊന്നു ചൊല്ലി.
നിന്നെ കെട്ടാന്‍ കിഴക്കുംമല താണ്ടി എണ്ണക്കറുപ്പുള്ളൊരു ചെക്കന്‍ വരുന്നുണ്ട് പെണ്ണെ.
...
കാക്കാത്തിപ്പെണ്ണ് ചൊന്നത് കേട്ട് പെണ്ണിന്‍െറ ചെമ്പഴുക്കാനിറമൊത്ത മുഖമൊന്നു കുനിഞ്ഞു.
എന്നുവരുമെന്‍ എണ്ണക്കറുപ്പുള്ള ചെക്കന്‍
ചൊല്ലു നീ കാക്കാത്തിപ്പെണ്ണെ.
ചിങ്ങമിങ്ങെത്തും ഓണത്തപ്പനും നിനക്കു കൂട്ടായി എണ്ണക്കറുപ്പനും.
കരിവളവാങ്ങണം കൈയ്യിലണിയണം വാലിട്ടെഴുതാനിത്തിരി കണ്‍മഷിയും,കാലിലണിയാന്‍ പാദസരവും.
സന്ധ്യക്കു ദീപം തെളിക്കണം കാവിലെ സര്‍പ്പത്താന്മാരെ കണ്ടുവണങ്ങണം.
ദിനരാത്രങ്ങള്‍ വേഗമങ്ങോടിമറഞ്ഞു നാളെയിങ്ങെത്തും തന്‍െറ എണ്ണക്കറുപ്പന്‍.
പെണ്ണിനെ കണ്ടു ചെക്കനു ബോധിച്ചു
പെണ്ണോ കാല്‍വിരലാല്‍ ചിത്രം വരച്ചു.
ഒരുനാള്‍ പെണ്ണിനു പുടവകൊടുത്തു കൂടെക്കൂട്ടി തന്‍ കൂരയില്‍ നല്ലപാതിയെ.
തമ്പ്രാനെ കാണണം കാല്‍തൊട്ട് തൊഴണം ആചാരങ്ങളൊന്നും മുടങ്ങിടേണ്ട.
അപ്പന്‍ ചൊന്നതു കേട്ടവന്‍ നാട്ടുനടപ്പിന് സമ്മതം മൂളി
മറുവാക്കൊന്നും പറഞ്ഞിടാതെ.
താമ്പ്രാനെക്കണ്ടു
തൊഴുതുവണങ്ങി തമ്പ്രാന്‍െറ കണ്ണുകള്‍ പെണ്ണിന്‍െറ മേനിയില്‍ ഇഴഞ്ഞു നടന്നു.
എത്രയോ ഓണം ഒരുമിച്ചുണ്ടു ദിനരാത്രങ്ങളെത്രയോ കൊഴിഞ്ഞു വീണു.
എന്നിട്ടുമെന്തെ ഒരുകുഞ്ഞിക്കാലാമുറ്റത്ത് ഒാടിക്കളിച്ചീല എന്തേ കാത്തളനാദം കേട്ടീല.
നേര്‍ച്ചയായ് എത്രയോ ദീപങ്ങള്‍ തെളിച്ചു പുള്ളുവന്‍ പാട്ടുകള്‍ പാടി നാഗരൂട്ടുകള്‍ പലത് നേര്‍ന്നു.
എന്നിട്ടുമെന്തെ ആ മുറ്റത്ത് കുഞ്ഞിക്കാലടിച്ചിത്രം പതിഞ്ഞീല.
എന്നിട്ടുമെന്തെ ആ മുറ്റത്ത് കുഞ്ഞിക്കാലടിച്ചിത്രം പതിഞ്ഞീല.
നാളെ പുലര്‍ച്ചെ തനിക്ക് പാണ്ടിദേശത്തു ചെല്ലേണം തമ്പ്രാന്‍െറ കല്പന കേള്‍ക്കാതെ വയ്യല്ലോ..?
പെണ്ണിന്‍െറ കണ്ണുകള്‍ നിറഞ്ഞു കണ്ണീര്‍ച്ചാലുകള്‍ പിറന്നു മനമൊന്നു തേങ്ങി.
പിരിയാന്‍ വയ്യെങ്കിലും പൊകാതെ തരമില്ലെന്നറിയാം.
പാഥേയമൊരുക്കിക്കൊടുത്തു കണവന്‍ കണ്‍മുന്നില്‍ മറയുന്നതും നോക്കിനിന്നവള്‍ മൂകയായി.
ഒരുനാളൊരു മഴയുളള സന്ധ്യയില്‍ അവന്‍ വന്നു. ആരോ ചൊല്ലിക്കൊടുത്തു.
ഇടയ്ക്കിടെ തമ്പ്രാനെപ്പൊഴോ നിന്‍ കുടിയില്‍ വന്നു പോണു.
തൊണ്ടവരളുന്നു കാലുകള്‍തളരുന്നു ഇത്തിരിനേരമാമുറ്റത്തിരുന്നു
പിന്നെ അവന്‍ എവിടെയോ ഇരുളില്‍ മറഞ്ഞു.
എന്തേ എന്‍ കണവനിനിയുമിങ്ങെത്താത്തു.
അവനായ് ഇന്ന് നാഗത്തറയില്‍ ദീപം തെളിക്കേണം.
പിറ്റേ പുലര്‍ച്ചെ ആരോ ചൊല്ലിപോല്‍ കാവിലൊരുപെണ്ണ് മരിച്ചുകിടക്കുന്നു
ചില പഴയ മുഖങ്ങള്‍ അടക്കം പറഞ്ഞു സര്‍പ്പത്താന്മാരുടെ കോപം വീഷംതീണ്ടിയല്ലേമരണം......
Suresh Puthenvilayil
കോമാളി-കവിത
കോമാളിക്കോലം കെട്ടിയീ
ജീവിത കോണിപ്പടിച്ചുവട്ടിൽ
കൊഞ്ഞനം കാട്ടി ചിരിപ്പവർക്കൊരു...
പൊട്ടിച്ചിരി മറുപടി മാത്രം
വർണ്ണങ്ങൾ വാരി വിതറിയീ
വദനത്തിന്നിരുൾ മായ്ക്കാൻ വെമ്പിയും
ചിന്തകളെന്നും ചിത്രം വരച്ചീ
അന്ധകാരത്തിൻ ചുവരുകളിൽ
ൈദവമേ, നിന്നെപ്പഴി പറഞ്ഞു -
പവസിച്ചിന്നുദരവും....
മേനി കാട്ടിച്ചിരിപ്പിച്ചെണ്ണാ നസ്ഥികൾ
മത്സരിച്ചെന്നുമീ പെരുവഴിയിൽ
കവിളുകൾ കഴുകിത്തുടച്ചൊടു -
വിലിരുളിന്റെ മറവിൽ
കനവുകളീയാകാശമച്ചിൽ
കളിയായ് കൊരുത്തിട്ടു മിഴികൾ
---ഗോപകുമാർ മുതുകുളം
ഉത്തരമില്ലാത്ത ചോദ്യങ്ങൾ കൊണ്ട് ഞാൻ തീപ്പന്തമൊന്നൊരുക്കി
രോഷത്തിന്ന് തീപ്പന്തമൊന്നൊരുക്കി....!!
...
നീതി നിഷേധത്തിൻ വേഷപ്പകർച്ചകൾ
വിഷക്കുപ്പികൾ നിറച്ചു ...
നാളെ സത്യങ്ങളെ ഒടുക്കാൻ....!!
വിതയ്ച്ചത് കൊയ്യുവാൻ വിധിയെന്നരിവാൾത്തലപ്പിന്നു മൂർച്ച
പോരാ...!!
വിറയാർന്ന സത്യങ്ങൾ മോഹാലസ്യപ്പെട്ടു
മനസ്സാക്ഷി മന്ദിരത്തിൽ ...!!
കണ്ണീരുതേവി നനച്ചു വളർത്തീടും
മണ്ണേറും നാളുവരെ ....!
ഞാൻ. ....
മണ്ണേറും നാളുവരെ ....!!
ജിജി...Jiji Hassan
വിനീത... വേദനകൾ-ചെറുകഥ
കണ്ണു തിരുമ്മി കിഴക്കോട്ട് നോക്കി സകല ദൈവങ്ങളേയും മനസ്സിൽ ധ്യാനിച്ച് അവളെണീറ്റ് നേരേ അടുക്കള ലക്ഷ്യമാക്കി നടന്നു. അവളുടെ കൺകണ...്ട ദൈവം അവിടെ ആണല്ലോ ഉളളത്. അമ്മ... എന്നും ഉളള പതിവാ എണീറ്റ് ആദ്യം തന്നെ അമ്മയെ കെട്ടിപ്പിടിച്ച് ഒരു ഉമ്മ. ഓർമ്മ വച്ച കാലം മുതലുളള പതിവാണ്. ഇപ്പോൾ അത് കിട്ടിയില്ലെങ്കിൽ അമ്മയും പിണങ്ങുമെന്ന അവസ്ഥയായി... അച്ഛനെവിടെ അമ്മേ അവൾ ചോദിച്ചു.. അച്ഛൻ ഈ സമയത്ത് കൃഷി തോട്ടത്തിൽ പച്ചക്കറികളെ താലോലിച്ചു നടക്കുവാണെന്ന് അറിയാഞ്ഞിട്ടല്ല. അങ്ങിനെ ഒരു കുശലാന്വേഷണം ഞാൻ നടത്തിയില്ലെന്ന് അറിഞ്ഞാൽ അതുമതി അച്ഛന് എന്നോട് പിണങ്ങാൻ. ഞാൻ വിനീത.. എനിക്ക് ഒരു ഏട്ടനുണ്ട് വിനീത്.. ഏട്ടൻ എയർഫോഴ്സിലാ.. അച്ഛൻ സ്കൂൾ മാഷാണ് വിദ്യാധരൻ മാഷ്. അമ്മ വിദ്യാലക്ഷ്മി. ഞങ്ങൾക്ക് വച്ചുവിളമ്പി തരികയെന്ന മഹത്തായ കർമ്മം നിർവ്വഹിക്കുന്നത് എന്റെ പാവം ഈ അമ്മക്കുട്ടിയാ.. ഞാനും അച്ഛനും സഹായിക്കാൻ ചെല്ലും.. ഞങ്ങളെ നിവൃത്തി ഉണ്ടെങ്കിൽ ഒന്നും ചെയ്യാൻ സമ്മതിക്കില്ല ഈ കുറുമ്പി അമ്മ.. എല്ലാം സ്വന്തം കൈകൊണ്ട് ചെയ്യണം എന്ന് വാശിയാ.. എന്നാലും ഇടക്ക് എല്ലാം ഞങ്ങൾ അമ്മയെ സഹായിക്കും. എന്നെക്കാൾ കൂടുതൽ അച്ഛനാണ് അമ്മയുടെ സഹായി. അച്ഛനിങ്ങനെ കൂടെ നടന്ന് അമ്മയെ സഹായിക്കും. ഞാൻ പോസ്റ്റ് ഗ്രാജ്വേഷൻ ഒന്നാം വർഷ വിദ്യാർത്ഥിനിയാണ്. സാമൂഹിക സേവനമാണ് എന്റെ പ്രധാന ഹോബി... ഇപ്പോൾ എന്നെയും കുടുംബത്തേയും കുറിച്ച് ഏകദേശ ധാരണ ആയില്ലേ..? ഇനി ഞാനൊന്ന് ഫ്രഷായിട്ട് വരാം...
കുളിയും ഭക്ഷണവും കഴിഞ്ഞ് വേഗം റഡിയായാൽ അച്ഛന്റെ കൂടെ എനിക്ക് കോളേജിലേക്ക് പോകാം.. ഞാൻ വേഗം റഡിയായി.. വിനീ നീ വരാറായില്ലേ.. അച്ഛന്റെ വിളി വന്നു കഴിഞ്ഞു.. എന്നെ വിനീ എന്നും ഏട്ടനെ വിനു എന്നുമാണ് വീട്ടിൽ വിളിക്കുക... വേഗം ബാഗുമെടുത്ത് ഓടി ചെന്ന് അച്ഛന്റെ കൈയ്യിൽ നിന്ന് വണ്ടിയുടെ കീ വാങ്ങി.. ഇന്ന് ഞാനോടിക്കാം.. അച്ഛന് ഇഷ്ടമാ.. എന്റെ പുറകിൽ ഇരുന്ന് യാത്ര ചെയ്യാൻ.. ഒരു പഴയ മാരുതിയുമുണ്ട്. അതും ഇടക്ക് ഞാനാ ഓടിക്കുക. അച്ഛൻ വഴക്ക് പറയും ലൈസൻസില്ലാതെ ഓടിക്കുന്നതിന്.. എന്ത് ചെയ്യാം പോയതാ ലൈസൻസ് എടുക്കാൻ .. പക്ഷേ അന്ന് ടൂ വീലറു മാത്രമേ പാസ്സായുളളു. ഇനി പിന്നെ എടുക്കാം എന്ന് പറഞ്ഞ് നീണ്ടുപോയി... അങ്ങിനെ ഞങ്ങൾ അമ്മയോട് യാത്ര പറഞ്ഞ് പോകുന്ന വഴിയിൽ കുറേ ആളുകൾ വട്ടം കൂടി നിൽക്കുന്നു. ഞാൻ വേഗം വണ്ടി നിർത്തി.. ചെന്ന് നോക്കുമ്പോൾ ഒരു സ്ത്രീ ബൈക്ക് തട്ടി റോഡിൽ ബോധമറ്റ് കിടക്കുന്നു.. ഞാൻ വേഗം ആളുകളെ തളളി മാറ്റി അച്ഛനോട് പൊയ്ക്കോളാൻ പറഞ്ഞ് ഒരു ഓട്ടോ വിളിച്ച് അവരെ വേഗം അടുത്ത ഹോസ്പിറ്റലിൽ ആക്കി. അവർക്ക് വേണ്ടതെല്ലാം ചെയ്ത് കോളേജിൽ എത്തുമ്പോൾ മണി പന്ത്രണ്ട് ആവാറായി.. എന്റെ സാമൂഹിക പ്രവർത്തനങ്ങളെ കുറിച്ച് നന്നായി അറിയാവുന്നതു കൊണ്ട് എനിക്ക് പ്രത്യേകം പരിഗണന കോളേജിൽ തന്നിട്ടുണ്ട്. വേഗം ക്ലാസ്സിൽ കയറി ഇരുന്നു.. സർ കാര്യങ്ങൾ ചോദിച്ചു. ഉണ്ടായതെല്ലാം പറഞ്ഞു. അപ്പോൾ തന്നെ സാറിന് ഒരു കോൾ വന്നു. സാറിന്റെ അമ്മ അപകടം പറ്റി വഴിയിൽ കിടന്നു. ഇപ്പോൾ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരിക്കുന്നു. യഥാസമയത്ത് അഡ്മിറ്റ് ചെയ്തതുകൊണ്ട് കുഴപ്പം ഉണ്ടായില്ലെന്ന്. അതെ അന്ന് ഞാൻ അഡ്മിറ്റ് ചെയ്തത് എന്റെ പ്രിയ ഗുരുനാഥന്റെ പ്രിയ മാതാവിനെ തന്നെ ആയിരുന്നു ...
അങ്ങിനെ ഒരുപാട് ആളുകൾ ഞാൻ മൂലം ജീവിതത്തിലേക്ക് തിരിച്ചു വന്നിട്ടുണ്ട്.. അന്ന് വൈകിട്ട് കോളേജിൽ ചെറിയ മീറ്റിംഗ് വിളിച്ചു എന്നെ അനുമോദിക്കാൻ.. ഞങ്ങളുടെ അയൽവാസിയും മലയാളം പ്രൊഫസറുമായ ജോസഫ് മാഷ് ആണ് ആശംസകൾ അറിയിച്ചു കൊണ്ട് പ്രസംഗിക്കുന്നത്. അദ്ദേഹം എന്നെ കുറിച്ച് വാരി വലിച്ചു പറയുവാൻ തുടങ്ങി. നമ്മുടെ കലാലയത്തിന് ഇതിനു മുമ്പ് ഒരിക്കലും ലഭിച്ചിട്ടില്ലാത്ത ഒരു അതുല്യ പ്രതിഭയാണ് വിനീത. അവൾ പഠനത്തിലും , പാഠ്യേതര വിഷയങ്ങളിലും, കലാകായിക മേഘലകളിലും, സാമൂഹിക സേവന പ്രവർത്തനങ്ങളിലും കാഴ്ച വക്കുന്ന പ്രകടനങ്ങൾ നമുക്ക് മാതൃകയാക്കാവുന്നതാണ്. കഴിഞ്ഞ നാലു കൊല്ലമായി കലാതിലകമാണ് . ഇങ്ങിനെ ഒരു മോളെ മകളായി ലഭിച്ച ആ മാതാപിതാക്കൾ പുണ്യം ചെയ്തവരാണ്.. ഞാനും കുറച്ചു പുണ്യം ചെയ്തിട്ടുണ്ട് അതുകൊണ്ട് ആണല്ലോ ഈ മിടുക്കിയുടെ അയൽവാസി ആവാൻ എനിക്ക് സാധിച്ചത്. അങ്ങിനെ വാതോരാതെ മാഷ് എന്നെ കുറിച്ച് പറഞ്ഞു കൊണ്ടേയിരുന്നു... അവസാനം നന്ദി പറയാനുളള ഊഴമായി.. അതിന് എന്നെ ക്ഷണിച്ചു.. ഞാൻ പ്രസംഗ കലയിൽ അത്ര മോശക്കാരി അല്ലെങ്കിലും അന്ന് ഞാൻ രണ്ടുമൂന്ന് വാക്കുകളിൽ ഒതുക്കി എന്റെ പ്രസംഗം. കാരണം വൈകിട്ട് തീരുമാനം ആക്കേണ്ട രണ്ടുമൂന്ന് പ്രശ്നങ്ങളുണ്ട് .. ഒന്ന് ഒരു അതിരു തർക്കം... പിന്നെ ചെറിയ ഒരു അടിപിടി കേസ്, അതുപോലെ തൊട്ട് അടുത്ത വീട്ടിൽ ഒരു പാവം വല്യമ്മ ഒറ്റക്ക് താമസം ഉണ്ട്.. മക്കളെല്ലാം നല്ല നിലയിലായപ്പോൾ അമ്മയെ വേണ്ടാതായി... അവരുടെ അടുത്ത് പോയി കുറച്ചു നേരം സംസാരിച്ചിരിക്കണം. അങ്ങിനെ ഇന്നത്തെ ദിവസം ഭംഗിയായി അവസാനിക്കും.
അടുത്ത മാസം കലോൽസവ പരിപാടികൾ ആരംഭിക്കുകയാണ്. ഇതിനിടക്ക് പ്രാക്ടീസ് മുടക്കാനാവില്ല. അങ്ങിനെ മാസങ്ങൾ പലതു കഴിഞ്ഞു.. ഈ വർഷവും കലാതിലക പട്ടം ഞാനാർക്കും വിട്ടു കൊടുത്തില്ല. ഈ കലാലയ വർഷം അവസാനിക്കാറായി. ഫൈനൽ പരീക്ഷ കഴിഞ്ഞു വീട്ടിൽ എത്തിയപ്പോൾ സർപ്രൈസായി ഏട്ടനുണ്ടായിരുന്നു വീട്ടിൽ .. അല്ലെങ്കിലും ഏട്ടനിങ്ങനെയാ മിക്കവാറും അമ്മയോട് മാത്രം പറയും ... അമ്മ ഞങ്ങളെ അറിയിക്കില്ല.. അമ്മയുടെ ചില ഒരുക്കങ്ങൾ കണ്ടപ്പോൾ എനിക്ക് തോന്നിയതാ ഏട്ടന്റെ വരവുടനെ
Comments (0)