Literary Collections
Read books online » Literary Collections » അക്ഷരം മാസിക -APRIL 2021 by AKSHARAM MASIKA Admin (best pdf reader for ebooks .txt) 📖

Book online «അക്ഷരം മാസിക -APRIL 2021 by AKSHARAM MASIKA Admin (best pdf reader for ebooks .txt) 📖». Author AKSHARAM MASIKA Admin



1 2 3 4
Go to page:
കാണുമെന്ന് ... കാരണം ഏട്ടന് ഇഷ്ടപ്പെട്ട എളളുണ്ട, ഉണ്ണിയപ്പം പിന്നെ ചമ്മന്തിപ്പൊടി ഇതെല്ലാം കഴിഞ്ഞ ദിവസം അമ്മ റഡിയാക്കി ... അപ്പോഴേ എനിക്ക് മനസ്സിലായി.. പിന്നെ അമ്മ സൂക്ഷിക്കുന്ന സസ്പെൻസ് കളയണ്ടെന്ന് കരുതി ഞാൻ ചോദിച്ചുമില്ല. ഇനി ഒരു മാസം ഏട്ടനുമായി അടിച്ചു പൊളിക്കാം. ഏട്ടൻ വന്നാൽ മാത്രമാ ഞങ്ങൾ സിനിമക്ക് പോവുക. അതും സെക്കൻഡ് ഷോ.. പിന്നെ പുറത്തു നിന്ന് ഭക്ഷണം.. അങ്ങിനെ ആകെ ഒരു അടിച്ചു പൊളി. ഇടക്ക് ചില കുറുമ്പുമുണ്ട് ഞങ്ങൾ തമ്മിൽ. ഏട്ടന്റെ ദേഷ്യം കാണാൻ ഞാനെന്തെങ്കിലും ചെയ്യും... അപ്പോൾ എന്റെ ചെവിയിലൊരു പിടുത്തമുണ്ട് .... വേദനിപ്പിക്കില്ല പക്ഷേ ഞാൻ കളള കരച്ചിലുമായി അമ്മയുടെ അടുത്ത് ചെല്ലും. അമ്മ ഏട്ടനെ കണ്ണടച്ച് കാണിച്ച് രണ്ട് ചീത്ത വിളിക്കും. ഇതെല്ലാം കണ്ട് രസം പിടിച്ച് ഞാനമ്മയുടെ മടിയിൽ കിടക്കും... അതൊരു സുഖമാ.. അമ്മയുടെ മടിയിൽ അങ്ങിനെ കിടക്കാൻ ... എപ്പോഴും ഒന്നും അമ്മ സമ്മതിക്കില്ല.... കിട്ടുന്ന അവസരം ഞാൻ കളയുകയുമില്ല.
ഏട്ടൻ അവധി കഴിഞ്ഞു തിരിച്ചുപോയി ഫൈനൽ ഇയർ ക്ലാസ്സ് പകുതി കഴിഞ്ഞു. എന്റെ അമ്മാവന്റെ മോൻ ഗൗതം പോലീസിൽ സർക്കിൾ ഇൻസ്പെക്ടർ ആണ് . ചെറുപ്പം മുതലേ ഞാൻ കണ്ണേട്ടനുളളത് ആണെന്ന് പറഞ്ഞു വച്ചതാ.. ഗൗതം എന്ന് ആണ് പേരെങ്കിലും എല്ലാവരും കണ്ണാ എന്നാണ് വിളിക്കുന്നത്. ഞാൻ കണ്ണേട്ടനെന്നും. ഒരുപാട് ഇഷ്ടമാണ് ഞങ്ങൾക്ക് പരസ്പരം. അങ്ങിനെ വീട്ടുകാർ ഞങ്ങളുടെ വിവാഹം ഇനി അധികം നീട്ടി കൊണ്ടുപോകാനാവില്ലെന്ന് തീരുമാനിച്ചു. ഫൈനൽ ഇയർ എക്സാം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോൾ ഞങ്ങളുടെ വിവഹ നിശ്ചയം നടത്താൻ തീരുമാനം ആയി. പക്ഷേ കല്യാണം ഒന്നര വർഷം വീണ്ടും കഴിഞ്ഞേയുളളു. കാരണം കണ്ണേട്ടന്റെ ഒരേയൊരു പെങ്ങൾ അമേരിക്കയിലാണ് അവർക്ക് വരാനുളള ചില ബുദ്ധിമുട്ട് കണക്കിലെടുത്ത് അങ്ങിനെ തീരുമാനിക്കണമെന്ന് ചേച്ചിക്ക് ഒരേ വാശി. അങ്ങിനെ വിവാഹ നിശ്ചയത്തിന് തീയതി കുറിച്ചു.

വിവാഹത്തിന് താമസം ഉളളതുകൊണ്ട് നിശ്ചയം ഭംഗിയായി നടത്താൻ തീരുമാനം ആയി. ഫൈനൽ എക്സാം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞ് ഒരു ഞായറാഴ്ച നിശ്ചയത്തിന് തീരുമാനം ആയി. ഏട്ടന് നാലു ദിവസം മാത്രമേ അവധിയുളളു. നിശ്ചയത്തിന്റെ തലേദിവസം വരും നിശ്ചയം കഴിഞ്ഞ് ഉച്ച കഴിയുംപോൾ തന്നെ തിരിച്ച് പോകുകയും വേണം. ഞാൻ എന്റെ ഏറ്റവും അടുത്ത കൂട്ടുകാരികളെ തലേദിവസം തന്നെ വരണമെന്ന് നിർബന്ധം പറഞ്ഞു. തന്നെയുമല്ല അവരെല്ലാം ദൂര സ്ഥലങ്ങളിലുളളവരുമാണ്. മറ്റുളള സുഹൃത്തുക്കൾ അന്ന് എത്താമെന്ന് പറഞ്ഞു. അങ്ങിനെ തലേദിവസം ഞങ്ങൾ ആട്ടവും പാട്ടുമായി അടിച്ചു പൊളിച്ചു. ഏട്ടനും കൂടി ഞങ്ങളോടൊപ്പം. എന്റെ ഒരു കൂട്ടുകാരിക്ക് ഏട്ടന്റെ മേലൊരു കണ്ണുമുണ്ട്. അത് കുറച്ചു നാളായി എനിക്ക് അറിയാം.. എന്റെ പിന്തുണയും ഉണ്ട് അവരുടെ പ്രണയത്തിന്. അങ്ങിനെ നേരം പുലരുവോളം ഞങ്ങൾ ശരിക്ക് ആഘോഷിച്ചു. കല്യാണ നിശ്ചയം കഴിഞ്ഞു. നേരവും കാലവും മാസവും എല്ലാം ചേർന്ന ദിവസം കിട്ടിയത് ഇരുപത് മാസം കഴിഞ്ഞുളള ഡേറ്റ് ആണ്. എല്ലാവരും സദ്യയുണ്ട് സന്തോഷമായി പിരിഞ്ഞു. ഏട്ടനും വൈകിട്ട് ഉളള ട്രയിനിൽ മടങ്ങി പോയി. ഉറക്കച്ചടവോടെ ഞാനങ്ങിനെ ഓടി നടന്നു. വൈകിട്ട് പതിനൊന്ന് മണിക്ക് ആണ് കൂട്ടുകാരികൾക്ക് തിരിച്ചുളള ട്രയിൻ.. അവരെ റയിൽവേ സ്റ്റേഷനിൽ വിടാൻ ഞാൻ തന്നെ പോകണം എന്ന് ഞാൻ വാശി പിടിച്ചു . അച്ഛൻ കൊണ്ടുപോയി വിടാമെന്ന് പറഞ്ഞതാ... ഞാൻ സമ്മതിച്ചില്ല.

അങ്ങിനെ കാറെടുത്ത് കൂട്ടുകാരികളെ കൊണ്ടുപോയി സ്റ്റേഷനിൽ വിട്ട് ഞാൻ തിരികെ വീട്ടിലേക്ക് വരുമ്പോൾ ഞാനറിയാതെ ഇടക്ക് ഒന്ന് മയങ്ങിപ്പോയി... കാർ നിയന്ത്രണം വിട്ട് ഫുഡ് പാത്തിലേക്ക് കയറി വഴിയരുകിൽ ഉറങ്ങി കിടന്ന നാടോടികളുടെ ഇടയിലേക്ക് പാഞ്ഞു കയറി... എനിക്ക് എന്ത് ചെയ്യണമെന്ന് അറിയാതെ ഞാൻ വണ്ടിയിലിരുന്നു. മൂന്ന് കുട്ടികളും ഒരു വല്യമ്മയും തൽക്ഷണം മരിച്ചു.. കുറച്ചു പേർക്ക് സാരമായ പരിക്കും പറ്റി.

അങ്ങിനെ കേസും കോടതിയും എല്ലാമായി. ലൈസൻസ് ഇല്ലാതെ വണ്ടി ഓടിച്ചതുകൊണ്ട് കൊലക്കുറ്റമായി മാത്രമാണ് കേസ് പരിഗണിച്ചത്.. കണ്ണേട്ടന് സർവ്വീസിൽ ചില ശത്രുക്കളുണ്ടായിരുന്നു അതുകൊണ്ട് അവരാരും വഴിവിട്ട് ഒന്നും ചെയ്യാൻ സമ്മതിച്ചതുമില്ല. അങ്ങിനെ കൊലക്കേസ് പ്രതിയായി വിചാരണ നടന്നു. വർഷം ഒന്ന് കഴിഞ്ഞു. കോളേജിലേയും സ്കൂളിലേയും കുട്ടികളും അദ്ധ്യാപകരും നാട്ടുകാരും എല്ലാം എനിക്ക് വേണ്ടി ചെയ്യാവുന്നതെല്ലാം ചെയ്തു.. പ്രാർത്ഥനകളും നേർച്ചകളുമെല്ലാം ജാതിമത ഭേദമന്യേ എല്ലാവരും ചെയ്തു.. പക്ഷേ ദൈവം എനിക്ക് അതിലൊന്നും ഒരു അനുകമ്പയും തന്നില്ല. ഹൈക്കോടതി ഞാൻ ചെയ്തത് വലിയ അപരാധമാണെന്ന് വിലയിരുത്തി... ഞാൻ യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് കണ്ട് മരണം വരെ തൂക്കിലേറ്റാൻ വിധിച്ചു. അങ്ങിനെ കേസ് സുപ്രീം കോടതിയുടെ പരിഗണനയിലായി. അമ്മയും അച്ഛനും ഏട്ടനുമെല്ലാം നിസ്സഹായരായി. ജീവിക്കുന്ന മരപ്പാവകളായി അവർ. വീട് മരണവീടായി കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. പ്രധാനമന്ത്രി ഉൾപ്പടെ ഉളളവർക്ക് നിവേദനങ്ങളുടെ പ്രവാഹമായിരുന്നു. സുപ്രീം കോടതിയുടെ പരിഗണനയിലുളള വിഷയം ആയതുകൊണ്ട് അവരെല്ലാം നിസ്സഹായരായി.

അങ്ങിനെ എന്റെ വിവാഹ തീയതി അടുത്തു വന്നു. പലരും കണ്ണേട്ടനെ വിവാഹത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചു. പക്ഷേ ഏട്ടനതിന് വഴങ്ങിയില്ല. സമൂഹത്തിലെ ഉന്നതരായ പലരുടേയും ശ്രമഫലമായി എനിക്ക് ഒന്നര മാസം പരോൾ അനുവദിച്ചു. അങ്ങിനെ ഒരുപാട് നാളുകൾക്ക് ശേഷം ഞാൻ എന്റെ നാട്ടിലേക്ക് എന്റെ വീട്ടിലേക്ക് എന്റെ അച്ഛനമ്മമാരുടെ അടുത്തേക്ക് മടങ്ങി വരികയാണ്.. ചിലപ്പോൾ അവസാന വരവും ആവാമിത്.

ഞാൻ വീട്ടിലേക്ക് വരുമ്പോൾ സ്വീകരിക്കാനായി നാട്ടുകാരു മുഴുവനും അവിടെ തടിച്ചു കൂടിയിരുന്നു. അവരുടെ എല്ലാം സ്നേഹവും ആരാധനയും കണ്ടപ്പോൾ ഞാനെല്ലാം അൽപ്പനേരത്തേക്ക് മറന്ന് അവരിൽ ഒരാളായി.. എല്ലാവരോടും കുശലം പറഞ്ഞു. പ്രായമായ സ്ത്രീകൾ എന്നെ കെട്ടിപ്പിടിച്ചു കരയുകയും ചിലർ നെടുവീർപ്പുകളിൽ ഒതുക്കി... അങ്ങിനെ വികാരനിർഭരമായ രംഗങ്ങൾ ഏറ്റു വാങ്ങി ഞാൻ പതിയേ വീടിനകത്തേക്ക് കയറി. കരഞ്ഞു തളർന്ന് അവശയായ അമ്മയും അച്ഛനും ... അവരാണ് ശരിക്കും എന്നെ തളർത്തി കളഞ്ഞത്. എനിക്ക് പിടിച്ചു നിൽക്കാൻ ആയില്ല.. ഞാനമ്മയെ കെട്ടിപ്പിടിച്ച് ഒരുപാട് കരഞ്ഞു. എന്ത് പറയണമെന്ന് അറിയാതെ ഞാൻ തേങ്ങി.. ഒരുപാട് നാളുകൾ കൂടി അമ്മയെ കണ്ടതിന്റെ സന്തോഷം ഒരു വശത്ത്.. അതിനുപരി പറഞ്ഞറിയിക്കാനറിയാത്ത വിഷമങ്ങൾ മറുവശത്ത്.. കഴിവതും അമ്മയുടെ മുമ്പിൽ സന്തോഷം അഭിനയിക്കണമെന്ന് തീരുമാനിച്ച് വന്നതാ. പക്ഷേ എല്ലാം കൈവിട്ട് പോകുന്നല്ലോ ദൈവമേ ...

അങ്ങിനെ കാത്തിരുന്ന കല്യാണദിവസം വന്നെത്തി. ഒരു കല്യാണ വീടിന്റെ യാതൊരു ലക്ഷണവുമില്ല... എല്ലാവരും യാന്ത്രികമായി എന്തൊക്കെയോ ചെയ്യുന്നു. ആരേയും വിളിക്കാനോ പറയാനോ നിന്നില്ല. കുറച്ച് നല്ലവരായ നാട്ടുകാർ മാത്രമുണ്ട്.. അങ്ങിനെ മംഗളമായി നടത്തേണ്ട വിവാഹം എങ്ങിനെ ഒക്കെയോ അങ്ങ് നടത്തിയെന്ന് പറയാം. അങ്ങിനെ പകുതി ചത്ത മനസ്സോടെ ഞാൻ കണ്ണേട്ടന്റെ വീട്ടിലേക്ക് യാത്രയായി...

ആവേശമില്ലാത്ത വെറും രാവുകളായി ആദ്യരാത്രിയും അങ്ങിനെ പല രാവുകളും കടന്നു പോയി. ദിവസങ്ങൾ ശരവേഗത്തിൽ പറന്നകന്നു. എനിക്ക് അനുവദിച്ച പരോൾ നാളുകൾ അവസാനിച്ചു. തിരിച്ചു പോകണ്ട ദിവസം ആഗതമായി... അമ്മയുടെ മുഖം കാണുവാനുളള ശക്തി എനിക്ക് ഇല്ലായിരുന്നു .. അച്ഛനാണെങ്കിൽ ഒരേ കിടപ്പ്... അച്ഛന് എന്നെ യാത്രയാക്കാനുളള ശക്തിയില്ലെന്ന്. ഏട്ടനാണെങ്കിൽ വിഷമങ്ങൾ ഉളളിൽ അടക്കി പിടിച്ചു നിൽക്കുന്നു. കണ്ണേട്ടന്റെ മുഖത്ത് വെറും നിസംഗത മാത്രമാണ് ... ഞാൻ കരയുവാൻ പോലുമാകാതെ മരവിച്ച മനസ്സുമായി പോകാനായി പുറത്തേക്ക് ഇറങ്ങി. വണ്ടിയിൽ കയറി എല്ലാവരേയും നിർവികാരയതോടെ ഒന്ന് കൂടി നോക്കി. വണ്ടി അങ്ങിനെ തറവാടു വീടായ ജയിലിലേക്ക് ... ഇനിയൊരിക്കലും താൻ സ്നേഹിച്ച തന്നെ സ്നേഹിച്ച ഈ മനുഷ്യരുടെ ഇടയിൽ അവരിൽ ഒരുവളായി വരില്ലെന്ന് മനസ്സിലുറപ്പിച്ച് അന്ത്യയാത്ര പറഞ്ഞു യാത്രയായി.

തിരികെ ജയിലിലെത്തിയതിന്റെ പിറ്റേന്ന് സുപ്രീം കോടതിയുടെ വിധി വന്നു. ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി അതേപടി അംഗീകരിച്ചു . അങ്ങിനെ തനിക്ക് തൂക്കുകയർ ഉറപ്പായി. ഇനി പ്രതീക്ഷക്ക് വകയില്ല. എല്ലാ പ്രതീക്ഷകളും അസ്തമിച്ചു. ഇനി വെറും മൂന്ന് ആഴ്ച മാത്രം.. ത്നറെ വിധി നടപ്പിലാകാൻ.
നാടും നാട്ടുകാരും ആകെ വിഷമത്തിലായി. എനിക്ക് വേണ്ടി പ്രാർത്ഥനയും വഴിപാടുകളും ഒരുപാട് നടത്തുന്നു. അതിനുമുപരി നാട്ടുകാരുടെ നേതൃത്വത്തിൽ രാഷ്ട്രപതിക്ക് സമർപ്പിക്കാൻ ഒരു ഭീമ ഹർജിയും. അവസാന പ്രതീക്ഷ എന്ന നിലയിൽ ഞാനൊരു ദയാഹർജിയും രാഷ്ട്രപതിയുടെ സമക്ഷം സമർപ്പിച്ചു. ഇനി വിധി നടപ്പിലാകാൻ വെറും മൂന്ന് ദിവസം മാത്രം. അവസാന പ്രതീക്ഷയായി രാഷ്ട്രപതിയുടെ മുന്നിലെത്തിയ ഹർജികളെല്ലാം അദ്ദേഹം വളരെ വിനയപുരസരം തള്ളി കളഞ്ഞു. അങ്ങിനെ എല്ലാവരുടേയും പ്രാർത്ഥനയും വഴിപാടുകളുമെല്ലാം വിഭലമായി. ഇനി മണിക്കൂറുകൾ മാത്രമാണ് തനിക്ക് ഈ ഭൂമിയിൽ അനുവദിച്ചിരിക്കുന്ന സമയം. അങ്ങിനെ ജയിലലെ പ്രത്യേക സെല്ലിൽ നിർവികാരതയോടെ വിദൂരതയിലേക്ക് കണ്ണ് നട്ട് ഞാനങ്ങിനെ ഇരുന്നു. തന്നെ തൂക്കിലേറ്റാനുളള അവസാന വട്ട മിനുക്കുപണികൾ നടക്കുന്നു. ആരാച്ചാരെത്തി... തന്റെ തൂക്കവും പൊക്കവുമെല്ലാം കൃത്യമായി എടുത്ത് കഴുമരത്തിന്റെയും തൂക്കുവാനുളള കയറിന്റേയും ബലം കൃത്യമായി പരിശോധിച്ചു. നാളെ കഴിഞ്ഞ് വെളുപ്പിനെ കൃത്യം നാലു മണിക്ക് തന്റെ കഴുത്തിൽ കുരുക്ക് മുറുകും... അതോടെ താനീ ഭൂമിയിൽ വെറും ഓർമ്മയാവും. അങ്ങിനെ ഓരോന്ന് വെറുതെ ആലോചിച്ച് ഇരുന്നപ്പോളാണ് ഒരു വനിതാ പോലീസു വന്ന് നാളെ പത്ത് മണിക്ക് തനിക്ക് വൈദ്യപരിശോധന ഉണ്ട് എന്ന് അറിയിച്ചത്. മരിക്കാൻ പോകുന്നവൾക്ക് എന്ത് പരിശോധന പുച്ഛമാണ് തനിക്ക് തന്നോടു തന്നെ തോന്നിയത്. എന്നാലും നിയമമല്ലേ അനുസരിച്ചല്ലേ മതിയാവൂ.. അങ്ങിനെ പിറ്റേന്ന് അവരറിയിച്ചതിലും രണ്ട് മണിക്കൂർ വൈകി എന്നെ ചെക്കപ്പിന് കൊണ്ടുപോയി . പരിശോധനകൾ പൂർത്തിയാക്കി അവസാനമായി എന്തെങ്കിലും ആഗ്രഹമുണ്ടോന്ന് ചോദിച്ചു. ഞാൻ ഇല്ലെന്ന് തലയാട്ടി. അങ്ങിനെ സമയം രാത്രി പത്ത് മണിയായി. തനിക്ക് എന്തൊക്കെയോ ഭക്ഷണങ്ങൾ മുന്നിൽ കൊണ്ടുവന്ന് വച്ചിരിക്കുന്നു. അതിലേക്ക് ഒന്ന് നോക്കുക പോലും ചെയ്യാതെ താനവിടെ ഇരുന്നു. മനസ്സ് നിറയെ കരയുന്ന അച്ഛനും അമ്മയും ഏട്ടനും ഭർത്താവും മാത്രം... അവരുടെ മുഖങ്ങളോരോന്നായി മനസ്സിൽ മിന്നി മറഞ്ഞു. ജീവിക്കുവാൻ ഒരുപാട് കൊതി തോന്നിയ നിമിഷങ്ങൾ. മനസ്സറിയാതെ ചെയ്തുപോയ അപരാധം അത് തന്റെ ജീവനെടുക്കുന്നു. മെല്ലെ ക്ലോക്കിലേക്ക് നോക്കി , മണി ഒന്ന് കഴിഞ്ഞു... ഇനി വെറും മൂന്ന് മണിക്കൂർ മാത്രം.. ഒരു മണിക്കൂർ മുമ്പ് ഡോക്ടർ വന്ന് പരിശോധനയും പിന്നെ കുളിച്ച് ശുദ്ധിയാവണം. അങ്ങിനെ ചില ഫോർമാലിറ്റികൾ കഴിഞ്ഞാൽ ഒരു കറുത്ത തുണി കൊണ്ട് തന്റെ തലയും മുഖവും മൂടും. പിന്നെ നേരേ കഴുമരത്തിലേക്ക് .. അതോടെ വിനീത ഈ ലോകത്തോട് എന്നെന്നേക്കുമായി വിട പറയും. സമയം മൂന്ന് മണി ആവാറായി.. ഏതു നിമിഷവും തന്റെ അവസാന മിനുക്കു പണികൾ തീർക്കുവാൻ അവരെത്തും.. ഞാൻ യാതൊരു ഭാവവ്യത്യാസവുമില്ലാതെ അങ്ങിനെ ഇരുന്നു. നിമിഷങ്ങൾ മിനിട്ടുകൾക്ക് വഴിമാറി... പെട്ടെന്ന് എന്തൊക്കെയോ മാറ്റങ്ങൾ എല്ലാവരും ധൃതിയിൽ എന്തൊക്കെയോ ചെയ്യുന്നു. ഫോൺ വിളികളും ചർച്ചകളും തനിക്ക് കാണാം എന്നാൽ ഒന്നും വ്യക്തമല്ല. ദൈവമേ എന്താണ് സംഭവിച്ചത്.. ഇടക്ക് അവർ തന്നെ നോക്കി എന്തൊക്കെയോ പറയുന്നു. മണി മൂന്നര കഴിഞ്ഞു. ഇനി വെറും അര മണിക്കൂർ മാത്രം. പക്ഷേ ആരും അതിനു വേണ്ട ഒന്നും ചെയ്യുന്നില്ല. അങ്ങിനെ സമയം ഏതാണ്ട് നാലു മണി ആവാറായപ്പോൾ ഒരു ഡോക്ടറും നഴ്സും രണ്ട് വനിതാ പോലീസും കൂടി തന്റെ സെല്ലിനടുത്ത് വന്ന് ഒരു പോലീസുകാരി സെല്ല് തുറന്നു. എന്നിട്ട് എന്നോട് വിശേഷങ്ങൾ ചോദിച്ചു.. അങ്ങിനെ സൗഹൃദ സംഭാഷണങ്ങൾ പലതും പറഞ്ഞെങ്കിലും ഞാനതിനൊന്നും മറുപടി പറഞ്ഞില്ല. അവസാനം ഡോക്ടർ എന്നോട് തനിക്ക് രണ്ട് സന്തോഷ വാർത്തയുമായാണ് ഞങ്ങൾ വന്നത്. എനിക്ക് ഒന്നും മനസ്സിലായില്ല. പെട്ടെന്ന് ഡോക്ടർ പറഞ്ഞു... താൻ ഇനിയും ഈ ഭൂമിയിൽ ജീവിക്കണമെന്ന് ദൈവം തീരുമാനിച്ചു. ആരുടെയൊക്കെയോ പ്രാർത്ഥനയുടെ ഫലമാവാം തന്റെ വധ ശിക്ഷ ഒഴിവാക്കി. അതിനു നിമിത്തമായത് ആണ് രണ്ടാമത് പറയാൻ പോകുന്ന സന്തോഷ വാർത്ത... അത് വേറൊന്നും അല്ല താനിപ്പോൾ തനിച്ചല്ല തന്റെ ഉദരത്തിൽ ഒരു അതിഥി ജന്മമെടുത്തിരിക്കുന്നു. ആ പുണ്യ ജന്മമാണ് തനിക്ക് തന്റെ ആയുസ്സ് നീട്ടി തന്നത്... എനിക്ക് എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നു . ഞാൻ ആകെ സന്തോഷം കൊണ്ട് മതി മറന്നു. ഒരു പുനർജന്മം തിരിച്ചു കിട്ടിയ ആശ്വാസത്തിൽ ഞാൻ ദൈവത്തിന് നന്ദി പറഞ്ഞു. ആ ദൈവം തന്നെയാണ് തന്റെ ഉദരത്തിൽ ജന്മം കൊണ്ടിരിക്കുന്നത്.

തന്റെ പ്രിയതമയുടെ ചേതനയറ്റ ശരീരം ഏറ്റുവാങ്ങാനായി ഭർത്താവും അവളുടെ സ്വന്തം സഹോദരനും പുറത്ത് കാത്തുനിന്നിരുന്നു. അവരെ റിസപ്ഷനിലേക്ക് വിളിച്ചു. കാര്യങ്ങൾ ഒന്നും പറയാതെയാണ് വിളിപ്പിച്ചത്. എന്നിട്ട് ഭർത്താവ് സർക്കിൾ ഇൻസ്പെക്ടർ ഗൗതമിനെ മാത്രം ഒരു റൂമിലേക്ക് വിളിച്ച് അവിടെ വെയ്റ്റ് ചെയ്യുവാൻ പറഞ്ഞ് ജയിൽ സൂപ്രണ്ട് പുറത്ത് പോയി... കുറച്ചു കഴിഞ്ഞപ്പോൾ പുറകുവശത്തെ ഡോറിലൂടെ വിനീതയെ അതേ റൂമിലേക്ക് പറഞ്ഞു വിട്ടു. അപ്രതീക്ഷിതമായ പുനഃസമാഗമത്തിന് ആണ് ജയിലധികൃതർ വഴിയൊരുക്കിയത്.
ഞാൻ ആ റൂമിലേക്ക് കയറിയതും പുറം തിരിഞ്ഞു തല കുമ്പിട്ട് ഇരിക്കുന്ന എന്റെ കണ്ണേട്ടനെ ആണ് കണ്ടത്. കണ്ണേട്ടാ എന്ന എന്റെ വിളി കേട്ടതേ സ്വപ്നത്തിൽ നിന്നെന്ന പോലെ അദ്ദേഹം ഞെട്ടി എണീറ്റ് എന്റെ നേരേ നോക്കി. ഒന്നും മനസ്സിലാവാതെ എന്നെ തന്നെ നോക്കി സ്തംഭിച്ചു നിന്ന കണ്ണേട്ടനെ ഞാൻ ഓടിച്ചെന്ന് കെട്ടിപ്പിടിച്ചു കരഞ്ഞു ... ഒരുപാട് കണ്ണേട്ടാ ഞാൻ പോയില്ല .. ഞാനെവിടെയും പോയില്ല കണ്ണേട്ടാ ... എനിക്ക് പുനർ ജന്മം കിട്ടി കണ്ണേട്ടാ ... ദൈവം നമുക്ക് വരമായി തന്ന നമ്മുടെ കുഞ്ഞ് എന്റെ ജീവൻ എനിക്ക് തിരിച്ചു തന്നു കണ്ണേട്ടാ .. മോളേ വിനൂ... എന്ന് പറഞ്ഞ് കണ്ണേട്ടനും പൊട്ടി കരഞ്ഞു പോയി... ഒരു തികഞ്ഞ ഭർത്താവായി ഞങ്ങളുടെ കുഞ്ഞിന്റെ അച്ഛനായി ഒരുപാട് നേരം ഞങ്ങൾ കരഞ്ഞു തീർത്തു... ഞങ്ങളുടെ വിഷമങ്ങൾ . അങ്ങിനെ ഞാൻ ചെയ്ത പുണ്യപ്രവൃത്തികൾക്ക് ദൈവം എനിക്ക് വരമായി തന്ന പുനർ ജന്മവും അതിനു നിമിത്തമാക്കി മാറ്റിയ ഞങ്ങളുടെ കുഞ്ഞോമനക്കും ഒരായിരം നന്ദി .
**********************************
*അജിത് പൂഞ്ഞാർ*Ajith Kumar

മഴത്തുള്ളി- കവിത

 

 

 മഴത്തുള്ളികളിലെ൯....
ഒാ൪മ്മകളോടിയെത്തുന്നു....
മഴനനഞ്ഞൊരു... കുട്ടിക്കാലം...
ഒാ൪മ്മച്ചെപ്പിലത്.... നനുത്തൊരു...
ദുഖമായ്.... തീരവേ....മടങ്ങിവരാത്തൊരാ...
കാലത്തിലേയ്ക്കല്പനേരം...പോയ്... വരട്ടെ....
ഒാ൪മ്മകളിലൂടെ.... നനുനനുത്തൊരീ...
മഴയിലൂടെ...... (രാജ്മോഹ൯)Raj Mohan

മണവാട്ടി-കവിത

 

മക്കളേ, നിങ്ങളാണീപ്പിതാവിൻ സ്വപനം

പെങ്ങളെ തോളിലിരുത്തിയിട്ടുപ്പയോതീ
ഓരോ പുലരിക്കുമൊപ്പം വളർന്നെന്റെ
പെങ്ങളൊരാളായി മാറിയപ്പോൾ
വീട്ടിലെ പൊന്നു തൂക്കാൻ വന്നു, പെണ്ണിനെ
കണ്ടവർ ,ഇതുകൂടിയോർമ്മപ്പെടുത്തീ

മൊഞ്ചില്ലാത്തവർ പെണ്ണായ് പിറക്കരുതെ
ന്നവർ ഓർമ്മപ്പെടുത്തീ..

കത്താത്തടുപ്പിലെ കത്താ വിറകിലേക്കൂതി
പുകഞ്ഞുമ്മ കത്തി നീറി -

ഇനിയും കടമായിട്ടാരു തരും ,ഒരു ലേശം
വന്നോരെ സൽകരിക്കാൻ
ഉമ്മറക്കോലായിൽ പെണ്ണു വേണ്ടോർ
സ്വത്തുകൾ പാത്തു കണക്കെടുപ്പൂ

കലപ്പക്കൊഴുവിനാൽ കവിത വിരിയിച്ച
യെന്നു പ്പ യിന്നു ചുമച്ചു തുപ്പും
ചോരക്കഫത്തിൻ കടും ചുവപ്പാൽ
ഗൃഹം ചോർന്നൊഴുകുന്നു ചുടു കണ്ണുനീർ

പൊന്നു തൂക്കാൻ വന്നു കണ്ടോരെല്ലാം
ഇതു കൂടി പെങ്ങളെയോർമ്മപ്പെടുത്തീ ...
മൊഞ്ചില്ലാത്തോർ പെണ്ണായ് പിറക്കരുതെ
ന്നവർ ഓർമ്മപ്പെടുത്തീ ...

പൊന്നും പണവും വേണ്ടാത്തിടത്തേക്കെൻ
പെങ്ങൾ മണവാട്ടിയായീ
പെങ്ങൾ മണവാട്ടിയായീ..

അപ്പോളെന്നു പ്പ യെൻ ചാരത്തിരുന്ന്
ചുണ്ടുവിറച്ചു മെല്ലെപ്പറഞ്ഞു
"മോടേ ഖബറിന്റെ മേലായിട്ടെങ്കിലും
മൈലാഞ്ചിച്ചെടി നട്ടിടേണം"  Abdul Rasheed Karani

NICE POEMS-Free English poetry collection.

 

A beautiful digital collection of  English poems.Press below link to read free.

https://www.bookrix.com/book.html?bookID=lq014715fadff75_1476616707.9760448933#0,558,12474

Imprint

Text: AKSHARAM MASIKA
Images: AKSHARAM MASIKA
Editing: Raj Mohan
Publication Date: 02-06-2017

All Rights Reserved

Dedication:
All writers of this magazine.

1 2 3 4
Go to page:

Free ebook «അക്ഷരം മാസിക -APRIL 2021 by AKSHARAM MASIKA Admin (best pdf reader for ebooks .txt) 📖» - read online now

Comments (0)

There are no comments yet. You can be the first!
Add a comment