അക്ഷരം മാസിക- May 2017 by Aksharam Magazine Admin (i like reading books .txt) 📖
- Author: Aksharam Magazine Admin
Book online «അക്ഷരം മാസിക- May 2017 by Aksharam Magazine Admin (i like reading books .txt) 📖». Author Aksharam Magazine Admin
മലയാളിയുടെ മനസ്സില്‍ കമ്മ്യൂണിസം എന്ന ആശയം എത്രത്തോളം ആഴത്തില്‍ പതിഞ്ഞിട്ടുണ്ടെന്നതിനുള്ള തെളിവാണ് ഈ വിഷയം കൈകാര്യം ചെയ്യുന്ന സിനിമകളുടെ വിജയം. കമ്മ്യൂണിസത്തേയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും എതിര്‍ത്തും അനുകൂലിച്ചും ഇറങ്ങിയ ഒട്ടുമിക്ക സിനിമകളും വിജയിക്കുകയോ ശ്രദ്ധിക്കപ്പെടുകയോ ചെയ്ത ചരിത്രമാണ് മലയാള സിനിമയുടേത് ഒരുകാലത്തും ഉണ്ടാവാത്ത സ്വീകാര്യതയാണ് അടുത്തിടെ കേരളത്തിൽ സഖാവ്
എന്ന വിളിക്ക് ഉണ്ടായത് എന്ന് തോന്നിപ്പോവുകയാണ് ഫാസിസം അതിന്റെ മൂർത്തരൂപത്തിൽ രാജ്യത്ത് തലയുയർത്തുമ്പോൾ ഇടതുപക്ഷത്തിനും അതിന്‍റെ ആശയങ്ങൾക്കുമാണ് ഫാസിസത്തെ പ്രതിരോധിക്കാൻ കഴിയുക എന്നത് മലയാളികളോളം തിരിച്ചറിഞ്ഞ സമൂഹം ഇന്ത്യയിൽ കുറവാണ് എന്ന് നിസംശയം പറയാം. നിവിന്‍ പോളി മുഖ്യകഥാപാത്രമാകുന്ന സഖാവ് ജേക്കബിന്റെ സ്വർഗരാജ്യ’ത്തിനു ശേഷം നിവിൻ പോളി നായകനായി അഭിനയിക്കുന്ന ‘സഖാവ്’ യൂണിവേഴ്സൽ സിനിമയുടെ ബാനറിൽ ബി.രാകേഷ് നിർമിച്ച്, സിദ്ധാർഥ് ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണ് . ചിത്ര നിര്‍മ്മാണത്തില്‍ പ്രധാനി ചിത്രം നിര്‍മ്മിക്കുന്ന ആള് തന്നെയാണ് . ശ്രീ. രാകേഷ് മലയാള സിനിമാ വ്യവസായ രംഗത്തെ പ്രമുഖന്‍ എന്ന് മാത്രമല്ല ഏഴോളം മലയാള ചിത്രങ്ങള്‍ (ജയറാമിനെ വച്ചു മാത്രം നാലോളം ഹിറ്റ് ചിത്രങ്ങള്‍ )"വക്കാലത്ത് നാരായണന്‍കുട്ടി , മലയാളി മാമനുക്ക് വണക്കം ,
രാത്രി മഴ , One By Two, സല്‍പ്പേര് രാമന്‍കുട്ടി , ആദ്യ മലയാളം മെഗാസീരിയല്‍ ആയ "വംശം" ,
നിരവധി പരസ്യചിത്രങ്ങള്‍ എന്നിങ്ങനെ നിരവധിമെഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ആളാണ് . ഇന്നത്തെ സമൂഹത്തിന് ആവശ്യമുള്ള മികച്ചൊരു സിനിമയാണ് സഖാവ്. ജനസേവനവും പൊതുപ്രവർത്തനവുമൊക്കെ
സ്ഥാനമാനങ്ങളുൾപ്പെടെയുള്ള വ്യക്തിഗത നേട്ടങ്ങൾക്കു മാത്രമായി പരിമിതപ്പെടുത്തുന്ന ഇന്നത്തെ രാഷ്ട്രീയ തലമുറ കണ്ടിരിക്കേണ്ട സിനിമ. എന്താണ് ജനസേവനം, എങ്ങിനെയാണൊരാൾ പൊതു പ്രവർത്തകനായി മാറേണ്ടത്, വിപ്ലവാത്മകമായ സാമൂഹ്യ ഇടപെടലുകളിൽ വ്യക്തതയുള്ള പ്രത്യയശാസ്ത്രത്തിന്റെ ആവശ്യകതയെന്ത് എന്ന
ബാല പാഠങ്ങൾ മുതൽ, എങ്ങിനെയാണ് ഒരു പൊതു പ്രവർത്തകൻ ജനസമ്മതനായൊരു സഖാവ് ആയി
പരിണമിക്കുന്നത് എന്നു വരെ വൈകാരികമായിക്കൂടി പറഞ്ഞുവയ്ക്കുന്നു, സിദ്ധാർത്ഥിന്‍റെ സഖാവ്. എകെജിയും കൃഷ്‌ണപിള്ളയും മുതൽ എനിക്കറിവുള്ള ഒരുപാട് സഖാക്കളെ ഓർമ്മിപ്പിച്ചു; സഖാവ് കൃഷ്ണൻ. ഞാനുൾപ്പെടെയുള്ള പാർട്ടി അനുഭാവികളും സഹയാത്രികരും നവമാധ്യമസമിതി പ്രവർത്തകരും സഖാവേ എന്ന് പരസ്പ്പരം അഭിസംബോധന ചെയ്യപ്പെടുമ്പോൾ, കേവലമായൊരു വിളിക്കപ്പുറം യഥാർത്ഥത്തിൽ ആ സംബോധനയ്ക്ക് ഞാനർഹനല്ലല്ലോ എന്ന് ഒരിക്കൽ കൂടി തിരിച്ചറിയുകയായിരുന്നു, തിയേറ്റർ വിടുമ്പോൾ.മതം, പശു, പന്നി, അമ്പലം, പള്ളി എന്നുവേണ്ട, ചുംബനത്തിന്റെ പേരിൽ പോലും സംഘടിക്കുന്നതല്ല രാഷ്ട്രീയം എന്നും കാണിച്ചു തരുന്നു കേരള രാഷ്ട്രീയ ചരിത്രത്തിലെ ഒരേട് മാത്രം ദൃശ്യവൽക്കരിച്ചുകൊണ്ട്, സംവിധായകൻ സിദ്ധാര്‍ത്ഥ് ശിവ കഥയും തിരക്കഥയുമെഴുതിയ സഖാവ് എന്ന ചിത്രം .പടം പുറത്തിറങ്ങും മുമ്പ് തന്നെ സഖാവിന് വന്‍ പ്രചാരവും ലഭിച്ചു. യുവാക്കള്‍ ചിത്രത്തിന്റെ ട്രെയിലര്‍ ഹൃദയത്തില്‍ ചേര്‍ത്തുവച്ചു. സിനിമ പുറത്തിറങ്ങിയപ്പോള്‍ പ്രേക്ഷകര്‍ വലിയ തെറ്റില്ലാതെ കൈയടിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്തു.സഖാവ് സിനിമ ചര്‍ച്ച ചെയ്യപ്പെടുന്നത് ഒരു കലാസൃഷ്ടി എന്ന നിലയില്‍ മാത്രമാണെന്ന് തോന്നുന്നില്ല. പാളിച്ചകള്‍ ചൂണ്ടിക്കാണിക്കപ്പെടേണ്ട അവസരങ്ങള്‍ ഈ സിനിമയില്‍ ഉണ്ടെങ്കിലും "സഖാവ്" ഈ കാലഘട്ടത്തിന്‍റെ സിനിമ എന്നുവേണമെങ്കില്‍ വിളിക്കാം . രാജ്യത്ത് ഇന്ന് നിലനില്‍ക്കുന്ന രാഷ്ട്രീയ അന്തരീക്ഷത്തോടും വര്‍ഗീയത-വിഭാഗീയത എന്നിങ്ങനെ മനുഷ്യനെ വിഭജിക്കുന്ന നിലപാടുകളോടുമുള്ള അടങ്ങാത്ത എതിര്‍പ്പ് യുവാക്കളുടെ ഈ ഇടതുപക്ഷമനസ്സിന് കാരണമാണെന്നു കാണാം. കമ്മ്യൂണിസ്റ്റുകാര്‍ എല്ലാ കാലത്തും തണല്‍മരങ്ങളാണെന്ന് അവര്‍ വിശ്വസിക്കുന്നു. അഭ്രപാളിയിലെ തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെ കമ്മ്യൂണിസ്റ്റുകാരായി കാണുമ്പോള്‍ അവര്‍ മുഷ്ടി ചുരുട്ടി അഭിവാദ്യം ചെയ്യുന്നു. സഖാവ് എന്ന വാക്ക് അങ്ങിനെ രാഷ്ട്രീയം ഇല്ലാത്ത ക്യാമ്പസുകളില്‍ കൂടി പ്രിയപ്പെട്ട വിളിപ്പേരായി മാറുന്നു. സഖാവ് കൃഷ്ണകുമാര്‍ എന്ന പുതിയ കാലത്തിന്റെ യുവ നേതാവിന്റേയും പാര്‍ട്ടിയുടെ പഴയകാല നേതാവായ
സഖാവ് കൃഷ്ണന്റേയും കഥയാണ് ചിത്രം പറയുന്നത്. രണ്ടു കഥാപാത്രങ്ങളേയും തന്മയത്വത്തോടെ അവതരിപ്പിച്ചിരിക്കുന്നത് നിവിന്‍പോളിയാണ്. എങ്ങിനെയെങ്കിലുമൊക്കെ എത്രയും വേഗം വലിയ നേതാവാകാനാണ് യുവാവായ കൃഷ്ണകുമാറിന്റെ ആഗ്രഹം. അതേസമയം ജീവിതത്തിന്റെ ഏറിയപങ്കും മറ്റുള്ളവര്‍ക്കായി സമര്‍പ്പിച്ച സഖാവ് കൃഷ്ണന്‍ ആശുപത്രികിടക്കയില്‍ ജീവനുവേണ്ടി മല്ലടിക്കുകയാണ്. രക്തം കൊടുക്കാനായി ഇഷ്ടമില്ലാതെ ആശുപത്രിയില്‍ എത്തുന്ന കൃഷ്ണകുമാര്‍ സഖാവ് കൃഷ്ണന്റെ പോരാട്ട ജീവിതം പലരിലൂടെ മനസിലാക്കുന്നതും മാനസാന്തരപ്പെടുന്നതുമാണ് കഥ. സഖാവ് കൃഷ്ണന്റെ ജീവിതം മറ്റുളവര്‍ക്കുവേണ്ടി ഏതൊക്കെ തരത്തില്‍ ഉപയോഗപ്പെട്ടു എന്ന വലിയ തിരിച്ചറിവ് കൃഷ്ണകുമാറിന് ഉള്‍വെളിച്ചം നല്‍കുന്നു. കമ്മ്യൂണിസ്റ്റുകാര്‍ക്ക് പ്രണയം, മാനവികത, ആത്മാര്‍ഥത എന്നിവയെല്ലാം എത്രത്തോളം വിലപ്പെട്ടതാണ് എന്നും ആ ജീവിതം പഠിപ്പിക്കുന്നു. ഒടുവില്‍ കൃഷ്ണകുമാര്‍ എന്ന യുവാവ് തന്റെ വഴിയില്‍ ഒരു വലിയ പന്തത്തിന്റെ തീജ്വാലയായി പടരുന്നു. കമ്മ്യൂണിസം മനുഷ്യന് എന്താണ് എന്ന് ആ വെളിച്ചത്തില്‍ കൃഷ്ണകുമാര്‍ തിരിച്ചറിയുന്നു. അത് അയാളിലൂടെ പടര്‍ന്ന് ആയിരം പന്തങ്ങളുടെ വെളിച്ചമായി മാറുന്നു.തിരക്കഥയിലെ പിഴവുകള്‍ ചിത്രത്തിനെ ഏറെ ബാധിച്ചിട്ടുണ്ട്. കമ്മ്യൂണിസ്റ്റ്
ചരിത്രത്തെയും കമ്മ്യൂണിസ്റ്റുകാരേയും കുറിച്ച് കുറേക്കൂടി ആഴത്തില്‍ പഠനം നടത്തിയിരുന്നെങ്കില്‍ മലയാള സിനിമയിലെ മറക്കാനാവാത്ത ഒരു ചിത്രമായി സഖാവ് മാറുമായിരുന്നു. കഥാപാത്രങ്ങള്‍ അനുഭവിക്കുന്ന വികാരവിക്ഷോഭങ്ങള്‍ പലപ്പോഴും പ്രേക്ഷകരെ തൊടാതെ പോകുന്നു. അതുകൊണ്ടുതന്നെ കമ്മ്യൂണിസ്റ്റുകാരുടെ ജീവിതം അടുത്തറിഞ്ഞവര്‍ക്കും കമ്മ്യൂണിസ്റ്റ് കുടുംബാംഗങ്ങള്‍ക്കും ഈ ചിത്രം അത്രത്തോളം ഹൃദയത്തില്‍ തട്ടണമെന്നില്ല. എങ്കിലും കമ്മ്യൂണിസ്റ്റുകാരെ താഴ്ത്തികാണിക്കാനോ തള്ളിപ്പറയാനോ ഈ സിനിമ ശ്രമിക്കുന്നില്ല
എന്നത് വലിയ ആശ്വാസമാണ്. ഈ ചിത്രത്തില്‍ എടുത്തുപറയേണ്ടതു ഛായാഗ്രഹണം നിര്‍വഹിച്ച
ജോര്‍ജ് സി വില്യംസിനെ കുറിച്ചാണ് , അദ്ദേഹം അഭിനന്ദനമര്‍ഹിക്കുന്നു, പറയാന്‍ പ്രത്യേകിച്ച് കുറ്റങ്ങളൊന്നുമില്ല. നിവിന്‍പോളിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമാണ് ചിത്രത്തിലേതെന്ന് നിസ്സംശയം പറയാം.
കുറച്ചു നേരമാണ് ഉള്ളതെങ്കിലും ബൈജുവിന്റെ കഥാപാത്രം കൈയടി നേടി. ശ്രീനിവാസന്‍, സുധീഷ്, അല്‍ത്താഫ്, സന്തോഷ് കീഴാറ്റൂര്‍, പ്രേംകുമാര്‍, മുസ്ഥഫ, പ്രൊഫ. അലിയാര്‍, അപര്‍ണഗോപിനാഥ്, ഐശ്വര്യ രാജേഷ്, ഗായത്രി സുരേഷ് എന്നിവരെല്ലാം തങ്ങളുടെ ഭാഗം ഭേദപ്പെട്ട രീതിയില്‍ കൈകാര്യം ചെയ്തു. സിനിമയുടെ ക്ലയിമാക്ക്സ് തീരുന്നതിനുമുന്നേ തന്നെ ജനം തീയറ്ററില്‍ നിന്നിറങ്ങുന്നു എന്നത് സംവിധായകന്‍ മനപ്പൂര്‍വം സൃഷ്ടിച്ച ഒരു തന്ത്രമാണോ എന്ന സംശയം ജനിപ്പിക്കും , അതുകൊണ്ട് സിനിമ മുഴുവന്‍ കാണുക . കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ വിശ്വസിക്കുന്നവര്‍ക്കും അല്ലാത്തവര്‍ക്കും നല്ലൊരു വിരുന്നാണ് "സഖാവ്" എന്ന നിവിന്‍ പോളി ചിത്രം .
വള്ളുവനാടന്‍ .Joy Abraham
മനസ്സാക്ഷി-കവിത മറന്നു വെച്ചൊരാ
വാക്കിനായിന്നു നാം
തിരഞ്ഞു നടക്കുന്നു
വഴിയേയിങ്ങനെ...
തളര്‍ന്ന പാദങ്ങള്‍
പിന്നോട്ട് വലിക്കവേ,
തളരാതിന്നും
മുന്നേറുന്നു പ്രതീക്ഷകള്‍
കഴിഞ്ഞ കാലത്തിന്‍
ശേഷിപ്പിലൊന്നായി
കാത്തുവെച്ചോരാ
അടയാളമല്ലെയോ
മറവിതന്‍
കാരാഗ്രഹത്തിൽ പിടയുന്നു..
കെട്ടകാലത്തിനൊപ്പം
കൂട്ടായിട്ടെപ്പോഴോ..
ഹൃത്തില്‍ പറ്റിപ്പിടിച്ച
വാക്കിന്നര്‍ത്ഥമറിയാതെ
ഉഴലുകയാണിന്ന്....
കണ്ടു കിട്ടുവാനെളുതല്ലയിന്നീ
ലോകത്തു നന്മ നിറഞ്ഞ
വാക്കും പ്രവര്‍ത്തിയും .(ശ്രീരേഖ എസ് )
പ്രമുഖ പ്രസാധക൪ പ്രസിദ്ധീകരിച്ച പുസ്തകം -The Way to Success- ഇപ്പോളിതാ ലോകവിപണിയിലേയ്ക്ക്.... (Digital Edition) Written by this magazine chief Editor - Rajmohan
It's a digital book for people searching for success. So read and get success guidlines. Available all famous online book stores.Available now:-amazone.com,playstore,itune,kobo.com.Amazone.com reading link given below.
https://www.amazon.com/dp/B01M70M1P6/?_encoding=UTF8&tag=boo0d5-20&linkCode=ur2&camp=1789&creative=9325
അക്ഷരസാഗരം FB Group-അവതരിപ്പിക്കുന്ന പുതുമയുള്ള സംരംഭം. പ്രമുഖ online പത്രവുമായി സഹകരിച്ച് രചനകളെ തുട൪ച്ചയായി പ്രസിദ്ധീകരിച്ച് വായനക്കാരിലെത്തിക്കുന്നു. എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.Online Editor:Raj Mohan
Press the following link to read beautiful Malayalam writings:-
Edition-1 http://www.gtlot.com/music/81914/
Edition-2 http://www.gtlot.com/music/82141/
Edition-3 http://www.gtlot.com/entertainment/83196/
(ADVERTISEMENT)
New Opportunity
https://iqoption.com/promo/binary-options_en/?aff=41384
Get free training in online share trading. Free Demo account ($1,000 virtual money) is completely free - no phone or credit card info required.Press above link and get free Training and start your Share Trading Business full time or part time.
NICE POEMS-Free English poetry collection
A beautiful digital collection of my English poems.Press below link to read free.
https://www.bookrix.com/book.html?bookID=lq014715fadff75_1476616707.9760448933#0,558,12474
എന്റെ അച്ഛൻ-കവിതമാനത്തെ അമ്പിളി മാമനെ വാങ്ങാനായ്മിന്നുന്ന പാവാട തുമ്പിലായ് പിടിച്ചൊന്ന്തേങ്ങുമ്പോൾ തോളെത്തെടുത്തെന്നെചാഞ്ചക്കം ചായുറക്കിയൊരെന്നച്ഛൻപുലർകാലെ കുഞ്ഞിക്കിളികൾ ചിലയ്ക്കുന്നനേരത്ത് ഉണർന്നിട്ട് പരിഭവക്കഥകൾമൊഴിയുന്ന എന്നെ ചില്ലിടു എന്ന് വിളിച്ചെന്റെപരിഭവക്കഥകൾ മുഴുവനായ് കേട്ടിട്ട്നിത്യവും സൂര്യനെ കണ്ടെന്റെയച്ഛൻവിരൽ തുമ്പിലായ് തൂങ്ങീട്ട് വാശി പിടിയ്ക്കുന്ന ജ്യേഷ്ഠനെതോളേറ്റാൻ ചില്ലിടുക്കുട്ടിയെതാഴേയ്ക്കിറക്കുന്ന പാവമെന്നച്ഛൻബാല്യത്തിൻ ഓർമ്മകളേറെയാണെങ്കിലുംവരികളാൽ തീർക്കാൻ കഴിയാത്തകൺകണ്ട പുണ്യമെന്നച്ഛൻമിന്നലായെത്തുന്ന കോപം നൽകിയൊരോമനപ്പേരുമെന്നച്ഛന്
കോപത്താൽ മൊഴിഞ്ഞുടൻ നിറയുമാമിഴികൾ അതെന്നുമെൻ വീട്ടിൽ മാത്രംനാട്ടിലോ കുഞ്ഞു രാജാവായ് വാണിരുന്നഎൻ അച്ഛൻ മൊഴിയുന്ന വാക്കുകൾക്ക്മറുമൊഴി ചൊല്ലാത്ത നാട്ടുകാർക്കൊരുസദ് കർമ്മിയാണെന്നച്ഛനന്നുമിന്നുംശത്രുക്കളെ ന്നില്ലാ മിത്രങ്ങളെന്നില്ലാഏവരേയും ഒരു പോലെ താങ്ങുമാകരങ്ങൾക്കു് ചെങ്കൊടി പോലെകരുത്തുള്ള മനസ്സുണ്ടെന്നാൽകളങ്കിത മനസ്സുകളെ കണ്ടാൽതിരിച്ചറിയാനാവാതെ ചാരത്തണയ്ക്കുന്നകറയൊട്ടും പുരളാത്ത മനമുള്ളൊരച്ഛൻഒരു ജന്മം മുഴുവനും ചെങ്കൊടിയേന്തിട്ടോഒരിടത്തുമെത്താനാവാത്ത പാവമെന്നച്ഛൻഅധികത്തിലുയരാനായില്ലയെന്നാലുംഅച്ഛനെ പുറം കാലാൽ തള്ളിവീഴ്ത്തിയവരേക്കാൾ പേരെടുത്തൊരച്ഛൻചെങ്കൊടി ചോരയിലലിഞ്ഞൊരച്ഛൻമക്കളെ ഇരുമിഴികളേക്കാൾ കരുതലായ് പോറ്റുന്നൊരച്ഛൻ എങ്കിലും അച്ഛന്റെആദ്യ പുത്രനെന്നെന്നും ചെങ്കൊടിയല്ലൊ...
അർബുദം പേറിക്കൊണ്ടെന്നച്ഛനിന്ന്ഇടയ്ക്കിടെ കരയുന്നു തളരുന്നുചെങ്കൊടി കാണുമ്പോൾ ശൗര്യത്തിലുണരുന്നുകരയുന്ന അച്ഛനൊരൂജ്ജത്തിനായിവിപ്ലവഗാനങ്ങൾ കേൾപ്പിക്കും നേരത്തോവിരൽ തുമ്പിൽ തൂക്കി പിച്ചവെപ്പിച്ചൊരാകരങ്ങൾ എൻ കരം താങ്ങായ് പിടിച്ചൊന്ന്തലയുയർത്തും നേരം അച്ഛന്റെ പുറകിലായ്മിഴികളൊളുപ്പിച്ച് മിഴിനീർ തുടച്ചിട്ട്പുഞ്ചിരി തൂകുന്ന ഞാനിന്ന് കണ്ണൊന്ന് ചിമ്മാനായ് പേടിയോടിങ്ങനെ
ചെങ്കൊടിയേന്തീട്ടന്ത്യമാം ഈനിമിഷം ഒരു കൊടിയും കണ്ടതില്ലീ ഞങ്ങൾഎങ്കിലും തൻ കാര്യത്തിനായ് ഇന്നുംഎല്ലാ കൊടികളും അവസാനംവന്നണയുന്നതെന്നച്ഛനരികിൽ തന്നെക്രോധമോ തെല്ലുമില്ലാതെ തന്നാൽകഴിയുന്നതെന്തും പിന്നീന്നായ്വീഴ്ത്തിയവർക്ക് പോലും സാധ്യമാക്കുമീമനുഷ്യൻ എൻ അഭിമാനം തന്നെയാണെന്നുംരോഗത്തെ പോരാടി ഇനിയുമാചെങ്കൊടിയേന്തുവാൻ പ്രാർത്ഥിച്ചു കൊണ്ടച്ഛന്റെ ചില്ലിടു കുട്ടിയ്ക്ക് നൽകുവാനി വരികൾ മാത്രം... അശ്വതി രാജേന്ദ്രൻ കുട്ടമല, അമ്പൂരി
പ്രണയതീരം-കവിതാ സമാഹാരം-Written by Rajmohan-
മനോഹരമായ ഒരു പുതിയ കവിതാ സമാഹാരം
ഡിജിറ്റലായി പുസ്തകം പോലെ വായിക്കാം.....വെബ് ലി൯ക് ഉപയോഗിക്കുക....Free to read.
http://www.gtlot.com/music/88589/
ImprintText: Aksharam Magazine Admin
Images: Aksharam Magazine Admin
Editing: Rajmohan P R
Translation: Aksharam Magazine Admin
Publication Date: 12-20-2016
All Rights Reserved
Dedication:
To all writers of this book.
Comments (0)